കണ്ണൂര്‍: ജില്ലയില്‍ കരിമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാനന്തേരിയില്‍ ആരോഗ്യ വകുപ്പിന്റെയും പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സും മെഡിക്കല്‍ ക്യാമ്പും നടത്തി.
ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചാ യത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി.കെ.ബീനയുടെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.പി.ശോഭ ഉദ്ഘാടനം നിര്‍ വ്വഹിച്ചു. വാര്‍ഡ് അംഗങ്ങളായ പി.കെ.വിജയന്‍, കെ.ഇന്ദിര, ജില്ലാ മലേറിയ ഓഫീസര്‍ കെ.കെ.ഷിനി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേ ഷന്‍ & മീഡിയ ഓഫീസര്‍ ജോസ് ജോണ്‍, ജില്ലാ നഴ്‌സി ങ്ങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.വി.ശൈലജ, മുന്‍ പഞ്ചാ യത്ത് പ്രസിഡണ്ട് മുകുന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ.എ. കെ. വേണുഗോപാലന്‍, ഡോ.എന്‍.എ. ഉബൈദ്, ഡോ.പി.ജി.അനുപമ എന്നിവര്‍ ക്ലാസ്സെടുത്തു. ചിറ്റാരിപ്പറമ്പ് പിഎച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷെറീജ് ജനാര്‍ദ്ദനന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ പി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. മെഡിക്കല്‍ ക്യാമ്പില്‍ തലശ്ശേരി ജനറല്‍ ആശുപത്രി യിലെ ഫിസിഷ്യന്‍ ഡോ. കെ.സി അനീഷ്, ചര്‍മ്മരോഗ വിദഗ്ധന്‍ ഡോ.ശ്രീജേഷ് വിജയന്‍ എന്നിവര്‍ രോഗി കളെ പരിശോധിച്ചു. ക്യാമ്പില്‍ 152 പേര്‍ പരിശോധനക്കെത്തി. സൗജന്യ മരുന്നു വിതരണവും നടന്നു.
















