Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തലശ്ശേരി നഗരസഭയില്‍ അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെടുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 07:19 pm IST
inKannur

തലശ്ശേരി: തലശ്ശേരി നഗരസഭയില്‍ അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെടുന്നതായി വ്യാപക ആരോപണം. നഗരത്തില്‍ ഉയര്‍ന്നുവരുന്ന അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായ നഗരസഭാ എഞ്ചിനിയര്‍ ഭരണക്കാരുടെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ തയ്യാറാവാതെ ലീവെടുത്ത് പോയതായി അറിയുന്നു. കൂടാതെ സത്യസന്ധരായ മറ്റുചില ഉദ്യോഗസ്ഥരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. പകരം ജീവനക്കാരെ നിയമിക്കാത്തതിനാല്‍ നഗരസഭാ ഭരണം കുത്തഴിഞ്ഞ നിലയിയായിരിക്കുകയാണ്.

അഴിമതിക്ക് കൂട്ടുനില്‍ക്കാത്തവര്‍ക്കെതിരെ വ്യാപകമായ വ്യാജ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും സംഘടിതമായാണ് നഗരസഭാ ഓഫീസില്‍ നടക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ഭരണ സമിതിയും അവരെ അനുകൂലിക്കുന്ന സംഘടനയുമാണ് വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതത്രേ.

ചരിത്രപ്രാധാന്യമുള്ള തലശ്ശേരി നഗരസഭാ ഭരണം കയ്യാളുന്നത് ഇടത്പക്ഷമാണ്. സംസ്ഥാന ഭരണവും ഇടത് പക്ഷത്തിന്റെ കൈകളിലായതോടെയാണ് നഗരസഭാ ഓഫീസ് കുത്തഴിഞ്ഞ അവസ്ഥയിലായത്. നേരത്തെ തന്നെ അഴിമതിയുടെ കാര്യത്തില്‍ കുപ്രസിദ്ധി നേടിയ തലശ്ശേരി നഗരസഭയില്‍ പണമുള്ളവര്‍ക്ക് എന്തുമാവാം എന്ന അവസ്ഥയായിരുന്നു. നിലവില്‍ ആരെയും ഭയപ്പെടാനില്ലെന്ന അഹങ്കാരമാണ് ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്.

തലശ്ശേരി പട്ടണത്തില്‍ എവിടെ നോക്കിയാലും നിയമംലഘിച്ചുകൊണ്ടുള്ള ചെറുതും വലുതുമായ നിരവധി അനധികൃത കെട്ടിടങ്ങള്‍ കാണാം. തദ്ദേശ സ്വയംഭരണ നിയമം കാറ്റില്‍പറത്തിക്കൊണ്ട് നടക്കുന്ന ഇത്തരം കെട്ടിടങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും ഭരണക്കാരോ ഉദ്യോഗസ്ഥരോ ഇതുവരെ തയ്യാറായിരുന്നില്ല. എല്ലാവര്‍ക്കും കിമ്പളം മാത്രമായിരുന്നു പ്രധാന കാര്യം. എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന ഒരു എഞ്ചിനിയര്‍ ഇവിടെ ചാര്‍ജ്ജെടുത്തത് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ്. അന്നുമുതല്‍ അദ്ദേഹം കാര്യങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കാനും നടപടിസ്വീകരിക്കാനും തുടങ്ങിയതോടെയാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പടലപ്പിണക്കം ആരംഭിച്ചത്. ഇതോടെ ഈ എഞ്ചിനീയര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ ഇദ്ദേഹത്തെ പിന്തുണക്കാന്‍ ചില സത്യസന്ധരായ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നം ഗുരുതരമാവുകയും നഗരസഭാ ഓഫീസിന് പുറത്ത് ചര്‍ച്ചയാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് എഞ്ചിനിയര്‍ ലീവെടുത്ത് നാട്ടിലേക്ക് പോയത്. അദ്ദേഹത്തെ അനുകൂലിച്ച മാന്യന്മാരായ ജീവനക്കാരെ ഭരണസമിതിയുടെ അധികാരമുപയോഗിച്ച് സ്ഥലംമാറ്റാനാവശ്യമായ നടപടി സ്വീകരിച്ചു. ഇങ്ങനെ സ്ഥലം മാറ്റപ്പെട്ടവര്‍ തല്‍ക്കാലം ലീവെടുത്തിരിക്കുകയാണ്.

കാലാകാലമായി ഇടത്പക്ഷം ഭരിച്ചുകൊണ്ടിരിക്കുന്ന തലശ്ശേരി നഗരത്തില്‍ നിരന്തരമുണ്ടാകുന്ന ഗതാഗത കുരുക്കിന് പോലും പ്രതിസ്ഥാനത്തുള്ളത് നഗരസഭയാണ്. കാരണം അടുത്തകാലത്തായി നഗരത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതും പണിതുകൊണ്ടിരിക്കുന്നതുമായ ബഹുനില കെട്ടിടങ്ങള്‍ക്ക് ആവശ്യമായ പാര്‍ക്കിംഗ് സ്ഥലം ഇല്ലാത്തതിനാല്‍ ഈ കെട്ടിടത്തിലേക്ക് എത്തിച്ചേരുന്നവര്‍ തങ്ങളുടെ വാഹനം റോഡരികിലാണ് പാര്‍ക്ക്‌ചെയ്തുവരുന്നത്. ഇത്കാരണം സ്ഥിരമായി സര്‍വ്വീസ്‌നടത്തുന്ന വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയാറില്ല. ഇക്കാരണംകൊണ്ടാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.

ഇക്കാരണങ്ങള്‍ എല്ലാ സംഘടനകള്‍ക്കും അറിയാവുന്നകാര്യമാണെങ്കിലും. ആരും പ്രതികരിക്കുന്നില്ലെന്ന് മാത്രം. എന്നാല്‍ തലശ്ശേരി നഗരസഭാ കെടുകാര്യസ്ഥതകള്‍ക്കെതിരെ സത്യസന്ധമായ വിജിലന്‍സ് അന്വേഷണം നടത്തുകയാണെങ്കില്‍ നിരവധി പകല്‍മാന്യന്‍മാര്‍ കുടുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.