ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടേയും വേദപാഠശാലകളുടേയും പുന:രുദ്ധാരണത്തിനായി നല്‍കുന്ന ധനസഹായ വിതരണം ആഗസ്റ്റ് ഒന്നിന് തിങ്കളാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് പൂന്താനം ഓഡിറ്റോറിയത്തില്‍ വെച്ച് വിതരണം ചെയ്യും. ധനസഹായം അനുവദിച്ച വിവരം രേഖാമൂലം ലഭിച്ചവര്‍ അന്നേ ദിവസം രണ്ട് മണിക്ക് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.
















