നമ്മുടെ പരാരമ്പര്യത്തെക്കുറിച്ചും ആത്മീയ തത്ത്വങ്ങളെക്കുറിച്ചും ഉള്ള അജ്ഞത നമ്മുടെ സമൂഹത്തിന്റെ ശാപമാണ്. അതുമാറണം ആസ്ത്രേലിയയിലും, ആഫ്രിക്കയിലും, അമേരിക്കയിലും എല്ലാമുള്ള വനവാസികൾക്കും അവരുടെ പാരമ്പര്യത്തിൽ നല്ല മതിപ്പുണ്ട്, അഭിമാനവുമുണ്ട്.
നമുക്കാവട്ടേ നമ്മുടെ സംസ്കാരത്തെ കുറിച്ച് വലിയ അറിവില്ല, അഭിമാനവുമില്ല.
ഒട്ടുവളരെപ്പേർക്ക് അതേപറ്റി പുച്ഛവുമാണ്. അടിത്തറ ആഴത്തിൽ പണിതാൽ മാത്രമേ കെട്ടിടം ഉയരത്തിൽ പണിയാൻ പറ്റൂ. അതുപോലെ പൈതൃകത്തെകുറിച്ചും, ഭൂതകാലത്തെക്കുറിച്ചും അറിവും അഭിമാനവും ഉണ്ടായാൽ മാത്രമേ ശോഭനമായ ഒരു വർത്തമാനവും ഭാവിയും സൃഷ്ടിക്കാൻ നമുക്കുകഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: