തൊടുപുഴ: ഹാന്‍സ് പിടികൂടി. പട്ടയംകവല കടപ്ലാക്കല്‍ റഹീമിന്റെ കടയില്‍ നിന്നുമാണ് 150 പായ്‌ക്കറ്റ് ഹാന്‍സും 16000 രൂപയും പിടിച്ചെടുത്തു. കഴിഞ്ഞക്കുറെക്കാലമായി ഹാന്‍സ് വില്‍പ്പന നടത്തുന്നതായി തൊടുപുഴ പോലീസിനു വിവരം ലഭിച്ചിരുന്നു. ഇയാളെ നാലാം തവണയാണ് പോലീസ് പിടികൂടുന്നത്. തൊടുപുഴ സിഐ ശ്രീമോന്‍, എസ്‌ഐ ജയകുമാര്‍, സിവില്‍പോലീസ് ഓഫീസര്‍ നൂര്‍സമീര്‍ എന്നിവരാണ് പരിശോധന നടത്തിയത്. ഇന്നലെ വൈകുന്നേരമാണ് കേസ് പിടികൂടുന്നത്. പ്രതിയെ ഇതിന് മുന്‍പ് പിടികൂടിയപ്പോള്‍ എല്ലാം പാന്‍മസാല വില്‍പ്പന ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതാണെങ്കിലും വീണ്ടും തുടരുകയായിരുന്നു. വന്‍തോതില്‍ സൂക്ഷിക്കാതെ ചെറിയ അളവ് മാത്രമാണ് കടയില്‍ കരുതുന്നതെന്നും വിവരമുണ്ട്. പാന്‍മസാല കേസുകളിലെ പിഴ തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് ഇതോടെ ശക്തി കൂടിയിട്ടുണ്ട്. പട്ടയംകവല- കാരിക്കോട് റോഡ് ആരംഭിക്കുന്നയിടത്താണ് ഇയാളുടെ മോഡേണ്‍ സ്‌റ്റോഴ്‌സെന്ന കട പ്രവര്‍ത്തിക്കുന്നത്. യുവാക്കളും ബംഗാളികളും അടക്കും നൂറുക്കണക്കിന് പേരാണ് ഇയാളുടെ പക്കല്‍ നിന്നും നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പതിവായി വാങ്ങുന്നതെന്നാണ് വിവരം. ഇതിനായി പ്രത്യേക കോഡ് ഭാഷയും ഉപയോഗിക്കുന്നതായി ഉപഭോക്താക്കളിലൊരാള്‍ ജന്മഭൂമിയോട് തുറന്ന് സമ്മതിക്കുന്നു. യതാര്‍ത്ഥ വിലയേക്കാള്‍ 4-6 ഇരട്ടി വരെ വിലയ്‌ക്കാണ് ആവശ്യക്കാര്‍ക്ക് ഇവിടെ നിന്നും സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളിലും ഇവിടെ പരിശോധന തുടരാനാണ് പോലീസിന്റെ നീക്കം.ഇന്നലെ തൊടുപുഴ ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും പാന്‍മസാല പോലീസ് പിടികൂടിയിരുന്നു.















