നമ്മുടെ ഉള്ളില്‍ത്തന്നെ അനന്തമായ ശക്തിയും ചൈതന്യവും കുടികൊള്ളുന്നുണ്ട്. എന്നാല്‍ ഇന്നു സാധാരണയായി ഒട്ടുമിക്കമനുഷ്യരും തന്റെ ഉള്ളിലെ നിധിയെക്കുുറിച്ചറിയുന്നില്ല. നമ്മള്‍ ദുഃഖത്തില്‍ ജനിച്ച് ദുഃഖത്തില്‍ വളര്‍ന്ന് ദുഃഖിതരായിത്തന്നെ മരിക്കുന്നു. എല്ലാവര്‍ക്കും തന്റെ ള്ളില്‍ താന്‍പോലും അറിയാതെ മറഞ്ഞിരിക്കുന്ന ഈശ്വരദത്തമായ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുവാന്‍ ജ്ഞാനിയായ ഗുരുവിന്റെ മാര്‍ഗ്ഗ ദര്‍ശനം കൂടിയേകഴിയൂ. സദ് ഗുരുവിന്റെ മഹാപ്രഭാവമാണ് ശ്രീരാമകൃഷ്ണ -നരേന്ദ്ര സംഗമത്തിലൂടെ ഉയര്‍ത്തെഴുന്നേറ്റ വിവേകാനന്ദനില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത്.
















