സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും, ഇരകളായവരുടെ കുടുംബങ്ങള്‍ നീതി കിട്ടാതെ അലയുന്ന ദുഃസ്ഥിതിയും യഥാതഥമായി ആവിഷ്ക്കരിച്ച ‘ഇരകള്‍’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമായി. സഹോദരിയുടെ ദാരുണ കൊലപാതകത്തിന് ഉത്തരവാദികളായവരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹോദരന് നടത്തുന്ന നിയമപോരാട്ടങ്ങളും കയ്പ്പുള്ള അനുഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചൈത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ ഫ്രണ്ട്സ് മൂവി മേക്കേഴ്സ് അണിയിച്ചൊരുക്കിയ ‘ഇരകള്‍’ 20 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രമാണ്.
പെണ്‍കുട്ടിയുടെ സഹോദരന്റെ റോള്‍ കൈകാര്യം ചെയ്ത സുരേഷ് ചൈത്രമാണ് അനിലന്‍ കാവനാടിനൊപ്പം കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അടുത്തകാലത്ത് അന്തരിച്ച കവി ചാത്തന്നൂര്‍ മോഹനാണ്. ക്യാമറയും എഡിറ്റിംഗും വിജിന് കണ്ണന് നിര്‍വഹിച്ചിരിക്കുന്നു.
ജയകുമാര്‍ കേശവന്, പ്രദീപ് കുരീപ്പുഴ, അഡ്വ. അഖില്‍ രാജ്, സോണി വിദ്യാധരന്, രാധു, ദീജ ദീപ്തി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷിജു പുത്തൂര്‍ അസോസിയേറ്റ് ഡയറക്ടറും അനന്തു .എസ്. അരവിന്ദ് സംവിധാന സഹായിയുമാണ്. അഡ്വ. അഖില്‍ രാജാണ് നിര്‍മ്മാതാവ്. സൗമ്യ-ജിഷ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ‘ഇരകള്‍’ പിറവിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: