Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സീ​മ​ക​ളി​ല്ലാ​ത്ത​ രാ​ജ്യ​സ്‌​നേ​ഹം​…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 06:31 pm IST
in Lifestyle

പെണ്‍കുട്ടികള്‍ കൈയൊപ്പ് ചാര്‍ത്താത്ത മേഖലകളുടെ എണ്ണം ഇന്ന് കുറഞ്ഞുകുറഞ്ഞുവരുന്നു. ഏത് മേഖലയിലേക്കും ധൈര്യപൂര്‍വ്വം കടന്നുചെല്ലാനുള്ള കരുത്ത് അവള്‍ ആര്‍ജ്ജിച്ചിരിക്കുന്നു. സ്വജീവനെപ്പോലും വെല്ലുവിളിച്ചുകൊണ്ട് കഠിനം എന്ന് കരുതുന്ന മേഖലകളില്‍പോലും മികവ് തെളിയിക്കുന്നു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ സ്വന്തം ജീവിതംപോലും തൃണവല്‍ക്കരിച്ച് മുന്‍നിരയില്‍ നില്‍ക്കുന്ന വനിതകളുമുണ്ട്. എന്നാല്‍ സൈനികര്‍ക്കുവേണ്ടി ആയോധന കലകള്‍ പരിശീലിപ്പിക്കുന്ന പെണ്ണിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?. ഇല്ല എങ്കില്‍ അത്തരത്തില്‍ ഒരേയൊരു പെണ്‍കുട്ടി ഭാരതത്തിലുണ്ട്, കമാണ്ടോ പരിശീലകയായ ഡോ. സീമാ റാവു. കഴിഞ്ഞ ഇരുപത് വര്‍ഷമായി സീമ ഈ രംഗത്തുണ്ട്. പ്രതിഫലമൊന്നും സ്വീകരിക്കാതെയുള്ളതാണ് ഈ സേവനം എന്നുകൂടി പറഞ്ഞാലെ അതിനൊരു പൂര്‍ണത കൈവരൂ.

കോമ്പാക്ട് ഷൂട്ടിങ് ഇന്‍സ്ട്രക്ടര്‍, ഫയര്‍ ഫൈറ്റര്‍, സ്‌കൂബ ഡ്രൈവര്‍, മലകയറ്റം, മിസ് ഇന്ത്യാ വേള്‍ഡ് ഫൈനലിസ്റ്റ് എന്നീ വിശേഷണങ്ങളും സീമയ്‌ക്ക് സ്വന്തം. പോര്‍ച്ചുഗീസുകാരില്‍ നിന്നും ഗോവയെ മോചിപ്പിക്കുന്നതിനായി പ്രയത്‌നിച്ചവരില്‍ ഒരാളായ സ്വാതന്ത്ര്യസമര സേനാനി പ്രൊഫ. രാമകാന്ത് സിനാരിയുടെ മകളാണ് സീമ റാവു. കുട്ടിക്കാലം മുതലേ സീമ കേട്ടുവളര്‍ന്നത് ഭാരതം സ്വാതന്ത്ര്യം നേടുന്നതിനായി പിന്നിട്ട പോരാട്ടവഴികളുടെ കഥകളാണ്. അങ്ങനെ ആഴത്തില്‍ പതിഞ്ഞ ദേശസ്‌നേഹം ഒന്നു കൊണ്ടുതന്നെ രാജ്യത്തെ സേവിക്കണമെന്ന് സീമ അതിയായി ആഗ്രഹിക്കുകയും ചെയ്തു. മേജര്‍ ദീപക് റാവുവിനെ തന്റെ പതിനാറാമത്തെ വയസ്സില്‍ കണ്ടുമുട്ടിയതോടെയാണ് ആ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുന്നത്. 12-ാം വയസ്സില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ പരിശീലനം നേടിയ ദീപക്, സീമയ്‌ക്ക് പ്രചോദനമായി.

ദീപക് തന്നെ സീമയുടെ ജീവിത പങ്കാളിയുമായി. വിവാഹശേഷവും ഇരുവരും ആയോധന കലയില്‍ കൂടുതല്‍ മികവ് നേടാനുള്ള പരിശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. അതോടൊപ്പം തന്നെ മെഡിക്കല്‍ ബിരുദപഠനവും അവര്‍ തുടര്‍ന്നു. സീമ ക്രൈസിസ് മാനേജ്‌മെന്റില്‍ എംബിഎയും പൂര്‍ത്തിയാക്കി. നേടിയ അറിവ് രാജ്യത്തിന് വേണ്ടി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു സീമയുടേയും ദീപക്കിന്റേയും തീരുമാനം. രാജ്യത്തെ സൈനികര്‍ക്ക് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ പരിശീലനം നല്‍കുക എന്ന തീരുമാനത്തിലാണ് ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത്, അതും സൗജന്യമായി. 1996 ലാണ് ഈ ആശയവുമായി കര, നാവിക, ബിഎസ്എഫ്, എന്‍എസ്ജി മേധാവികളെ സമീപിക്കുന്നത്. ഈ പുത്തന്‍ ആശയത്തില്‍ താല്‍പര്യം തോന്നിയ മേധാവികള്‍ അതിന് അനുമതിയും നല്‍കി.

പിന്നീട് ദീപക്കിനും സീമയ്‌ക്കും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഭാരതത്തിലെ വിവിധ സൈനിക വിഭാഗങ്ങള്‍ക്ക് കഴിഞ്ഞ ഇരുപത് വര്‍ഷമായി കായിക-ആയുധ പരിശീലനം നല്‍കിവരികയാണ് ഇരുവരും.  എന്നാല്‍ ആ യാത്ര അത്ര സുഗമമായിരുന്നില്ല. വിവാഹശേഷം സാമ്പത്തികമായി പ്രതിസന്ധിയുണ്ടായെങ്കിലും അധ്വാനത്തിന് ഒരു രൂപപോലും പ്രതിഫലം പറ്റില്ല എന്നതീരുമാനത്തില്‍ ഉറച്ചുനിന്നു. പരിശീലനത്തിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലൂടെയെല്ലാം സീമയ്‌ക്ക്  തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടിയും  വന്നിട്ടുണ്ട്. അത്തരമൊരു യാത്രയ്‌ക്കിടയിലാണ് പിതാവിന്റെ മരണം. അതുകാരണം  അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങിന് എത്തിച്ചേരാനും സീമയ്‌ക്ക് സാധിച്ചില്ല.

സമര്‍പ്പണമനോഭാവവും ജോലിയുടെ സ്വഭാവവും കാരണം സ്വന്തമായൊരു കുഞ്ഞിനെപ്പോലും വേണ്ടെന്നുവച്ചു സീമയും ദീപക്കും. പകരം ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു.

ജോലിക്കിടെ നിരവധി അപകടങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് സീമയ്‌ക്ക്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മാസങ്ങളോളം ഓര്‍മ നഷ്ടപ്പെടുകയും ചെയ്തു.  ഭീകരര്‍ക്കുനേരെ നിറയൊഴിക്കുകയും ചെയ്തിട്ടുണ്ട് സീമ. എന്‍എസ്ജി ബ്ലാക് കാറ്റ്‌സ്, ഗരുഡ്, പാരാ കമാന്‍ഡോസ്, മാര്‍കോസ്, നാഷണല്‍ പോലീസ് അക്കാദമി, ആര്‍മി ഓഫീസേഴ്സ് ട്രയിനിങ് അക്കാദമി എന്നിവിടങ്ങളിലെല്ലാം സീമ പരിശീലനം നല്‍കുന്നുണ്ട്. സൈന്യത്തിന് പുറത്തുനിന്നും ഭാരത സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള ഏക പരിശീലകയാണ് സീമ. നാല് സൈനിക മേധാവികളില്‍ നിന്നും സീമ പ്രശസ്തി ഫലകവും സ്വീകരിച്ചിട്ടുണ്ട്.

ഭാരത സൈന്യത്തിനുവേണ്ടി ക്ലോസ് ക്വാട്ടര്‍ ബാറ്റിലിന്റെ ആധുനിക രീതിയും സീമയും ദീപക്കും ചേര്‍ന്ന് വികസിപ്പിച്ചിട്ടുണ്ട്. സൈനിക ആയോധന കലകള്‍ പരിശീലിപ്പിക്കുന്നതിനായി അണ്‍ ആംമ്ഡ് കമാന്‍ഡോ കോമ്പാക്ട് അക്കാദമിയും ഇരുവരും ചേര്‍ന്ന് സ്ഥാപിച്ചിട്ടുണ്ട്. ക്ലോസ് ക്വാര്‍ട്ടര്‍ ബാറ്റില്‍ പരിശീലനം സംബന്ധിച്ച് ലോകത്തിലെ തന്നെ ആദ്യത്തെ എന്‍സൈക്ലോപീഡിയ എന്ന് വിശേഷിപ്പിക്കാവുന്ന എന്‍സൈക്ലോപീഡിയ ഓഫ് ക്ലോസ് കോമ്പാക്ട് ഒപ്‌സ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകം എഫ്ബിഐയുടെ ലൈബ്രറിയിലും ഇന്റര്‍പോളിന്റെ ലൈബ്രറിയിലും ഇടംനേടിയിട്ടുണ്ട്.

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഡെയര്‍ (DARE ഡിഫന്‍സ് എഗൈന്‍സ്റ്റ് റേപ്പ് ആന്‍ഡ് ഈവ് ടീസിങ്) എന്നൊരു പ്രത്യേക പദ്ധതിയും സീമ തയാറാക്കിയിണ്ട്.  മാനസികമായും ശാരീരികമായും സ്ത്രീയെ ശക്തയാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഭാരതത്തിലെ ആദ്യത്തെ മാര്‍ഷ്യല്‍ ആര്‍ട്‌സ് ചിത്രമായ ഹതപായിയുടെ നിര്‍മാതാവാണ് സീമ. കൂടാതെ ഇതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബ്രൂസ് ലി ആവിഷ്‌കരിച്ച ആയോധന കലയായ ജീത് കുനെ ഡോ ചിത്രീകരിച്ചിരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ഹതപായി.

20 വര്‍ഷത്തെ സ്തുതര്‍ഹ്യമായ സേവനങ്ങള്‍ പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങളും സീമയെത്തേടിയെത്തിയിട്ടുണ്ട്. രാഷ്‌ട്രപതി പുരസ്‌കാരം, യുഎസ് പ്രസിഡന്റിന്റെ വോളന്റിയര്‍ സര്‍വീസ് അവാര്‍ഡ്, വേള്‍ഡ് പീസ് പുരസ്‌കാരം തുടങ്ങിയവ ഇതില്‍പ്പെടുന്നു.

ഇതുവരെയായി 15,000 ത്തോളം സൈനികര്‍ക്ക് ക്ലോസ് ക്വാര്‍ട്ടര്‍ ബാറ്റിലില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. തന്റെ സേവനം അടുത്തെങ്ങും അവസാനിപ്പിക്കാനും സീമ ഉദ്ദേശിക്കുന്നില്ല. സാധാരണ ഒരാള്‍ക്കും അസാധാരണമായ വിധത്തില്‍ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന്  ഈ നാല്‍പ്പത്തിയേഴുകാരി തെളിയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

Entertainment

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

Kerala

റാന്നിയില്‍ സിപിഎമ്മിനെ വേട്ടയാടി നേതാവിനെതിരെ പീഡന പരാതി

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം
Kerala

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗള്‍ഫില്‍ കനത്ത ആക്രമണം; യുദ്ധത്തില്‍ ഇറാനൊപ്പം ഹൂതികളും

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

നേമത്ത് ശിവന്‍കുട്ടിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി; ജി.എസ്. രാജീവ് കുമാര്‍ റിബല്‍ സ്ഥാനാര്‍ത്ഥി

1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ്
ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

ആറന്മുളയിലെ ‘കുടില്‍ കെട്ടി സമരക്കാര്‍’ പറയുന്നു… ഞങ്ങളെ സിപിഎം വഞ്ചിച്ചു; ഇനി പ്രതീക്ഷ രാജേട്ടനില്‍

വഞ്ചകന്‍മാര്‍ക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ല ; പി കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.