Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

​വേ​ണം​ ന​ല്ല​ ആ​ഹാ​ര​ശീ​ല​ങ്ങ​ള്‍​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 06:18 pm IST
in Lifestyle

ആരോഗ്യകരമായ ആഹാരരീതി പാലിക്കുന്ന ഒരാള്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ വല്ലാതെ ബാധിക്കില്ല. നല്ല ആഹാരശീലങ്ങള്‍ മനസ്സിലാക്കുകയും ജീവിതത്തില്‍ പാലിക്കുകയും ചെയ്യേണ്ടത് ആരോഗ്യത്തിനാവശ്യമാണ്. മിതമായ അളവില്‍ കഴിക്കുക,സാവധാനം ചവച്ചരച്ചു മാത്രം കഴിക്കുക, കഴിക്കുന്നതിന് മുമ്പും ശേഷവും കൈകളും വായും മുഖവും നന്നായി കഴുകുക തുടങ്ങിയവയൊക്കെ നല്ല ശീലങ്ങളാണ്. എങ്കിലും കുറച്ചുകാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ആഹാരം കഴിക്കേണ്ട സമയം

ഭക്ഷണം കഴിക്കുന്നതിന് ഒരു സമയം നിശ്ചയിക്കേണ്ടതുണ്ട്. കൃത്യമായി ആ നേരത്തു മാത്രം കഴിക്കുന്നതാണ് ഉത്തമം.സമയം തെറ്റിയുളള ആഹാരശീലം ശാരീരികമായും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. വീട്ടില്‍

എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. പ്രാതല്‍ കുട്ടികള്‍ ഒരിക്കലും മുടക്കരുത്.പഠനത്തെയും ഓര്‍മ്മശക്തിയെയും ശ്രദ്ധയെയും ഇത് ബാധിക്കും. ഒരു ദിവസം 8 മുതല്‍ 12 ഗ്ലാസ് വരെ ശുദ്ധവെളളം കുടിച്ചിരിക്കണം. വലിച്ചുവാരി കഴിക്കുന്നതും അമിതമാകുന്നതും

അപകടമാണ്. ചവച്ചരക്കാതെ വിഴുങ്ങുന്നതും ഒഴിവാക്കുക.

എത്രത്തോളം ആഹാരം കഴിക്കാം ?

ഒരാള്‍ക്ക് ഒരു ദിവസം എത്ര അളവ് ആഹാരം കഴിക്കാം എന്നതിന്,ഒരാള്‍ക്കു നിര്‍ദ്ദേശിച്ച അളവായിരിക്കില്ല മറ്റൊരാള്‍ക്ക്. അയാളുടെ പ്രായം,ഉയരം,ശരീരത്തിന്റെ തൂക്കം,ജോലി,കായികാധ്വാനം,വ്യായാമശീലം തുടങ്ങിയവയൊക്കെ കണക്കിലെടുത്താണ് ആഹാരം എത്ര കഴിക്കാമെന്ന് തീരുമാനിക്കേണ്ടത്.

ചിട്ട വേണം

കുറഞ്ഞ അളവുതന്നെയാണ് എന്നും ശീലമാക്കേണ്ടത്.പൊതുവായി ശരീരശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്ന ഒരു പട്ടികയാണ് ഇനിപറയുന്നത്. ആഹാരത്തില്‍ നാലിലൊരു ഭാഗം ധ്യാനം (ചോറ്,ചപ്പാത്തി,പുട്ട്,ഇഡലി തുടങ്ങിയവ),നാലിലൊരു ഭാഗം മാംസ്യം (മല്‍സ്യം,മാംസം,പയറുവര്‍ഗങ്ങള്‍),ഇനിയുളള പകുതിയില്‍ പച്ചക്കറികള്‍,ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തുക.

ഭക്ഷണം തയ്യാറാക്കേണ്ട രീതി

വലിയവിലകൊടുത്തും അധ്വാനിച്ചും നമ്മള്‍ കൊണ്ടുവരുന്ന ഭക്ഷണസാധനം കൊണ്ടുള്ള പാചകരീതി ശരിയായില്ലെങ്കില്‍ ഗുണമേന്മയും രുചിയും കുറയുമെന്നറിയുക. ചില കൊച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏറെ രുചികരവും പോഷകപൂര്‍ണ്ണവുമായ ആഹാരം നമുക്കു തന്നെ തയ്യാറാക്കാവുന്നതേയുളളൂ ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക. കഴിവതും രാസവളങ്ങള്‍ ചേര്‍ത്തുണ്ടാക്കാതെ ശുദ്ധമായ പച്ചിലവളവും മണ്ണിരകമ്പോസ്റ്റും ഇട്ട് ഉത്പാദിപ്പിച്ച പച്ചക്കറികള്‍ എടുക്കുക.

പുഴുങ്ങിയതുമതി

പുഴുങ്ങിയ ഭക്ഷണസാധനങ്ങള്‍ കറിവെച്ചതിനേക്കാള്‍ ഗുണകരമാണ് എന്നു തെളിഞ്ഞിട്ടുണ്ട്.പച്ചക്കറികള്‍ പച്ചയായോ,പുഴുങ്ങിയോ കഴിക്കുമ്പോഴാണ് പോഷകാംശങ്ങള്‍ കുറച്ചെങ്കിലും ഉപയോഗപ്രദമാകുന്നതത്രെ.ആവിയില്‍ പുഴുങ്ങിയ ഇഡലി,പുട്ട് തുടങ്ങിയവ ശരീരത്തിന് നല്ലതാണ്. വറുത്തതും പൊരിച്ചതും ഗുണത്തിലേറെ ദോഷമാണുണ്ടാക്കുക.അഥവാ വല്ലപ്പോഴും പൊരിക്കുകയോ വറുക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍, ഒരിക്കലുപയോഗിച്ച എണ്ണ തന്നെ പിന്നെയും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

വീണ്ടും ചൂടാക്കല്ലേ

ആവശ്യത്തിനുള്ള ആഹാരം മാത്രം പാചകം ചെയ്യുക. ബാക്കിവരുന്നവ വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ പോഷണങ്ങള്‍ നഷ്ടപ്പെടുകയും ഹാനികരമായ അവസ്ഥയിലേക്ക് ആരോഗ്യത്തെ നയിക്കുകയും ചെയ്യും. എണ്ണയും നാളികേരവും പരമാവധി കുറയ്‌ക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ്പ്,എരിവ് എന്നിവ ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം വരുത്തിവെക്കുന്നുണ്ട്. ഉപ്പിലിട്ടു സൂക്ഷിച്ചവ വല്ലപ്പോഴും ഉപയോഗിക്കാം. പാകം ചെയ്യുന്നതോടെ ഭക്ഷണത്തിന്റെ ജീവന്‍ നഷ്ടപ്പെടുന്നു. മൂന്നുമണിക്കൂര്‍ പിന്നിടുമ്പോഴേക്കും പൂര്‍ണ്ണമായും,മൃതാഹാരം എന്നനിലയിലേക്ക് ഭക്ഷണം എത്തിച്ചേരും. ഇത് കഴിച്ചാല്‍ വെറുതെ വയറുനിറയുമെന്നല്ലാതെ ഊര്‍ജ്ജം ലഭിക്കുന്നില്ല എന്നറിയുക. ഈ മൃതാഹാരം ആമാശയത്തിനും കുടലുകള്‍ക്കും ശരീരത്തിനാകെയും ശരിക്കും പീഡനമാണ് നല്‍കുക.

എപ്പോഴൊക്കെ ?

വിശക്കുമ്പോഴാണ് നാം ആഹാരം കഴിക്കേണ്ടത്. വിശന്നു തുടങ്ങി രണ്ടുമണിക്കൂറിനു ശേഷം ഭക്ഷിക്കുന്നതാണ് ഗുണകരം. ഇനി ആഹാരം അത്യാവശ്യമാണ് എന്ന് ശരീരം വിളിച്ചു പറയുമ്പോള്‍ മാത്രം ദഹനരസങ്ങള്‍ അപ്പോഴേക്കും ഭക്ഷണത്തെ ദഹിപ്പിച്ച് പോഷകങ്ങള്‍ വേര്‍ത്തിരിക്കാന്‍ തയ്യാറെടുത്തിട്ടുണ്ടാകും.

വയറിനു പീഡനം

വിശപ്പില്ലാതിരിക്കുമ്പോള്‍ പ്രിയപ്പെട്ട ആഹാരപദാര്‍ത്ഥങ്ങള്‍ മുന്നില്‍ക്കണ്ടതുകൊണ്ട് കഴിക്കുന്നത് ദഹനേന്ദ്രിയത്തെ തകരാറിലാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ വര്‍ധിക്കാനും ഇതു കാരണമാകും.കഴിച്ച ഭക്ഷണം ദഹിക്കുന്നതിനു മുമ്പ് മറ്റൊന്നുകഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.ഒരു ദിവസം പരമാവധി മൂന്നു നേരമാണ് വൈദ്യശാസ്ത്രപ്രകാരം  ആഹാരത്തിന്റെ സമയം. ഒരിക്കല്‍ കഴിച്ച ഭക്ഷണം പൂര്‍ണ്ണമായി ദഹിക്കാന്‍ എട്ടുമണിക്കൂര്‍ എടുക്കും. ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ തന്നെ രണ്ടു മണിക്കൂര്‍ എടുക്കുമെന്നു സാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

India

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

Varadyam

ചിത്രകലയിലെ പൂന്താനം

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

Thiruvananthapuram

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേന്ദ്രവിഹിതം യഥാസമയം കൈമാറി; പ്ലാന്‍ ഫണ്ട് മുടങ്ങി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയില്‍

ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു

ബഹിരാകാശ ദൗത്യങ്ങള്‍ സമൂഹത്തെ സഹായിക്കുന്നതിന്: ശുഭാംശു ശുക്ല

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

റാന്നിയില്‍ സിപിഎമ്മിനെ വേട്ടയാടി നേതാവിനെതിരെ പീഡന പരാതി

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

ഗള്‍ഫില്‍ കനത്ത ആക്രമണം; യുദ്ധത്തില്‍ ഇറാനൊപ്പം ഹൂതികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.