കുന്ദമംഗലം: വര്‍ഗ്ഗ സംഘര്‍ഷത്തിനുപകരം പരസ്പര സമന്വയത്തിന്റെ പാത സ്വീകരിച്ചതാണ് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ വളര്‍ച്ചയ്‌ക്ക് കാരണമെന്നും തൊഴിലാളികളുടെ സംഘടിത ശക്തി സമൂഹനന്മക്ക്‌വേണ്ടി വിനിയോഗിക്കാന്‍ കഴിയണമെന്നും ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്‍ പറഞ്ഞു.
ബിഎംഎസ് 62-ാം സ്ഥാപനദിനാഘോഷത്തിന്റെ ഭാഗമായി കുന്ദമംഗലം സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് റീന സഹദേവന്‍, കെ.എം. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്‍ അധ്യക്ഷനും സനീഷ് സ്വാഗതവും സത്യന്‍ നന്ദിയും പറഞ്ഞു.
















