അത്തോളി: ഈ പ്രപഞ്ചം സദാ ചലിച്ചുകൊണ്ടിരിക്കുന്നതാണെന്ന് സ്വാമി ചിദാനന്ദ പുരി പറഞ്ഞു. കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ നടന്നുവരുന്ന ഉപനിഷദ്‌വിചാര സത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രപഞ്ചത്തിലെ സകലതും ചലിച്ചുകൊണ്ടേയിരിക്കുന്നു. സൂര്യനും ചന്ദ്രനും എന്നു വേണ്ട സകല ഗ്രഹങ്ങളും തലങ്ങും വിലങ്ങും തട്ടാതെ മുട്ടാതെ നിയതമായ ക്രമത്തില്‍ സഞ്ചരിക്കുന്നുവെങ്കില്‍ അതിനെ നിയന്ത്രിക്കുന്ന ഒരു നിയാമകശക്തി നിശ്ചയമായും ഉണ്ടാവണം. ദേവന്മാര്‍ പോലും ഒരു നിമിഷം വിശ്രമിക്കുന്നില്ല. ഇതുപോലെ എല്ലാവരും പ്രവൃത്തികളില്‍ വ്യാപരിക്കുന്നുവെന്ന് സ്വാമി ചിദാനന്ദപുരി കൂട്ടിച്ചേര്‍ത്തു. കഠോപനിഷത്തിനെ അധികരിച്ചുള്ള ശാങ്കരഭാഷ്യമാണ് പഠിക്കപ്പെടുന്നത്. ദിവസവും കാലത്ത് 5.30ന് തുടങ്ങുന്ന ശിബിരത്തില്‍ സ്‌തോത്രം, ജപം, ധ്യാനം, ചര്‍ച്ചകള്‍ , സംശയനിവാരണം എന്നിവയുണ്ടായിരിക്കും. ശിബിരം നാളെ സമാപിക്കും.
















