ന്യൂദൽഹി: സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറാന്‍ ആഹ്വാനം നല്‍കിയ എഎപി നേതാവ് സോമനാഥ് ഭാരതിക്കെതിരെ പോലീസ് കേസ് രജിസ്ട്രർ ചെയ്തു. ദൽഹി സാകേത് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം. നേരത്തെ ഭാര്യയെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചതിന് എഎപി എംഎല്‍എ കൂടിയായ ഭാരതിക്കെതിരേ കേസ് നിലവിലുണ്ട്.
















