ഭൂയാത് ഭൂയോ ദ്വിപദ്മാഭയവരകരാ
തപ്തകാർത്തസ്വരാഭാ
രത്‌നൗഘാ ബദ്ധമൗലിർവിമലതര ദൂകൂ-
ലാർണ്ണവാലേ പനാഢ്യാ
നാ നാ കൽപാഭിരാമ സ്മിതമധുമുഖീ
സർവ ഗീർവാണ വന്ദ്യാ
പത്മാക്ഷീ പദ്മനാഭോരസി കൃതവസതിഃ
പദ്മഗാ ശ്രീഃ ശ്രീയേവഃ
രണ്ടു താമരപ്പൂക്കളും അഭയവരദങ്ങളും ധരിച്ച നാലു തൃക്കൈകളോടുകൂടിയവളും ചുട്ടുപഴുപ്പിച്ച തങ്കത്തിന്റെ നിറത്തോടുകൂടിയവളും രത്‌നമയമായ കിരീടംധരിച്ചവളും വെളുത്ത വസ്ത്രങ്ങളും പുഷ്പങ്ങളും കുറിക്കൂട്ടുകളും ധരിച്ചവളും
പലവിധ അലങ്കാരങ്ങളെക്കൊണ്ട് മനോഹരമായ ആകൃതികളോട് കൂടിയവളും മന്ദസ്മിതത്താൽ മധുരമായ മുഖത്തോടു കൂടിയവളും സർവ ദേവന്മാരാലും വന്ദിക്കപ്പെടുന്നവളും താമരയിതൾപോലെയിരിക്കുന്ന നയനങ്ങളോടുകൂടിയവളും മഹാവിഷ്ണുവിന്റെ മാറിടത്തിലലങ്കരിക്കുന്നവളും താമരപ്പൂവിൽ ഇരിക്കുന്നവളുമായ ശ്രീഭഗവതി നിങ്ങൾക്ക് സമ്പത്തുണ്ടാക്കട്ടേ.
















