ശനിഗ്രഹം രോഹിണി നക്ഷത്രത്തിന്റെ പഥത്തിൽ വന്നുചേർന്നാൽ ലോകത്ത് സംഭവിക്കുന്നത് കനത്തനാശം തന്നെയാണ്. കാരണം പന്ത്രണ്ടുവർഷക്കാലം ക്ഷാമംതന്നെയായിരിക്കും ഫലം. ജ്യോതിശാസ്ത്രത്തിൽ ഇതുവ്യക്തമായി പറയുന്നുണ്ട്. എന്നാൽ ഇപ്പോൾ ശനി രോഹിണിയുടെ നേർക്കുതന്നെ വരാറില്ല. കാരണം ദശരഥമഹാരാജാവിനുനൽകിയ വരബലംതന്നെയാണ്. ഇതേപറ്റി പത്മപുരാണം പറയുന്നുണ്ട്.
ദശരഥന്റെ ഭരണകാലത്ത് ശനിഗൃഹം രോഹിണിക്കുനേരെ വരുന്നുണ്ടായിരുന്നു. രോഹിണിനക്ഷത്രത്തെ പിളർക്കപ്പെട്ടാൽ നാട്ടിൽ കലാപം, ക്ഷാമം എന്നിവയ്‌ക്ക് ഒരുകുറവും കാണില്ല. ഇക്കാര്യം മഹാരാജാവിനെ അറിയിച്ചത് ജ്യോതിശാസ്ത്ര പണ്ഡിരായിരുന്നു. കാര്യം അറിഞ്ഞ ദശരഥൻ ഉടനെതന്നെ ആയുധവുമായി രഥമാർഗം പുറപ്പെട്ടു. ഒന്നേകാൽ ലക്ഷം യോജന താണ്ടി സൂര്യനുമീതേയുള്ള രോഹിണിയുടെ പിന്നിലെത്തിച്ചേർന്നു.
മണിരത്‌നങ്ങളണിഞ്ഞും അരയന്ന നിറമുള്ള കുതിരകളെ പൂട്ടിയതും ഉയർന്നകൊടിമരവുമായി ദിവ്യകാഞ്ചനരഥത്തിൽ അനർഘങ്ങളായ കിരീടാദികളിലെ രത്‌നംകാരണം രണ്ടാമത് ഒരു സൂര്യനോ എന്നസംശയത്താൽ വിളങ്ങി. പിന്നീട് രാജാവ് ഞാൺ ചെവിവരെ ആഞ്ഞ്‌വലിച്ച് ശരം തൊടുത്തു. സംഹാരാസ്ത്രമായിരുന്നു മഹാരാജാവ് പ്രയോഗച്ചത്. ഗത്യന്തരമില്ലാതെ തന്റെ ജീവൻ രക്ഷിക്കാൻ തന്നെയായി മഹാരാജാവിന്റെ തൃക്കാൽക്കൽ അഭയംതേടി. എന്തുവരംവേണമെങ്കിലും നൽകാമെന്നായിരുന്നു ശനി ദശരഥനോട് തുറന്നു പറഞ്ഞത്.
അങ്ങനെയാണ് ശനി രോഹിണിയുടെ സഞ്ചാരപഥത്തിൽ പ്രവേശിക്കാതായത്. രാജ്യസ്‌നേഹമുള്ള രാജാവ് ഏതുകാര്യവും നടപ്പിലാക്കുവാന്നുള്ള ശേഷിയുണ്ടെന്നുതെളിയിക്കയായിരുന്നു പത്മപുരാണം പറയുന്ന ഈകഥ.
















