പ്രണയത്തിന്റെ മധുരവും കയ്പ്പും അനുഭവിച്ചവര്‍ക്ക് പ്രണയത്തിന്റെ പുത്തന്‍ നിര്വചനങ്ങളു മായി ഒരു ചിത്രം എത്തുന്നു. എല്‍. ബി. ഡബ്ല്യു എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. അദ്വൈത് ക്രിയേഷന്‍സിന്റെ ബാനറില്‍ ഉണ്ണികൃഷ്ണന് നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ ബി. എന്‍. ഷജീര്‍ഷാ രചനയും സംവിധാനവും നിര്‍വഹിക്കുന്നു.
നവാഗതരായ ഷബീര്‍, ദീപു പാറശ്ശാല, പ്രമോദ് ദാസ് എന്നിവരോടൊപ്പം ഐന്‍ എന്ന ചിത്രത്തിലൂടെ ദേശിയ അവാര്‍ഡ് നേടിയ മുസ്തഫയും, ശ്രീകുമാറും പ്രധാന വേഷത്തിലെത്തുന്നു. പ്രശാന്ത്, നിതീഷ്, അബ്ദുള്‍കലാം, നീതു ലാല്‍, ഏക്ത സിദ്ധാര്‍ഥ്, ജംഷീനജമാല്, വിന്ദുജ, വന്ദന, എന്നിവരും അഭിനയിക്കുന്നു. ജീവിതത്തെക്കുറിച്ച് വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരുന്ന മൂവരും, പ്രണയ വഴികളില്‍ പുതിയ പാത സ്വീകരിച്ചപ്പോള്‍, അവര്‍ പോലും വിചാരിക്കാത്ത ഒരു തലത്തിലേക്ക് അവരുടെ ജീവിതം എത്തിച്ചേര്‍ന്നു.
ആത്മാര്‍ത്ഥ ബന്ധങ്ങളില്‍ സ്വാര്‍ത്ഥത കടന്നുവരുന്നതോടെ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുന്നതും ചിത്രം തുറന്നുകാട്ടുന്നു. പ്രണയ ജോഡികളുടെ അനുഭവങ്ങള്‍ അന്വേഷിച്ചു നടക്കുന്ന സംവിധായകനും, സഹായിയുമായി മുസ്തഫയും ശ്രീകുമാറും വേഷമിടുന്നു.
ക്യാമറ – രഞ്ജിത്ത് മുരളി, ഗാനങ്ങള്‍ – ഷാഹിദ എന്‍. ബഷീര്‍, സംഗീതം – ഷാ ബ്രോസ്, എഡിറ്റര്‍ – സുഹാസ്, സുനീഷ്, കല – രാജീവ്, കോസ്റ്റ്യൂമര്‍ – അച്ചു, അസോസിയേറ്റ് ഡയറക്ടര്‍ – അഖില്‍ ആറ്റിങ്ങല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – പ്രമോദ് ലാല്‍, പശ്ചാത്തല സംഗീതം – ചന്തുമിത്ര, മ്യൂസിക് ബാന്‍ഡ് അധോലോകം, ഇ.എഫ്.എക്സ് – രാഹുല്‍, നിതീഷ്, ശബ്ദമിശ്രണം – സാബു മാര്‍ത്താണ്ഡം, പിആര്‍ഒ. – അയ്മനം സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: