പന്തീരാങ്കാവ്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണനെതിരെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ മുഖേന വ്യാജ പരാതിനല്‍കി അറസ്റ്റ് ചെയ്യിച്ചതാണെന്ന് ഒളവണ്ണയിലെ ജനകീയസംരക്ഷണ സമിതി.
അപ്പന്റിസൈറ്റിസ് രോഗ വും പനിയുമായെത്തിയ പെണ്‍കുട്ടി പനിയുടെ ചികിത്സക്കാനെത്തിയതെന്ന് പ്രചരിപ്പിക്കുന്നതില്‍ ദുരുദ്ദേശ്യമുണ്ട്. ഡോക്ടറുടെ വീട്ടിലെ തുറന്നിട്ട മുറിയില്‍ പീഡനം നടന്നുവെന്ന ആരോപണവും വാസ്തവമല്ല. നിരവധി രോഗികളും ആ സമയത്ത് അവിടെ ഉണ്ടായിരുന്നു.
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌കൊണ്ട് ജനകീയ സംരക്ഷണസമിതി 24ന് ധര്‍ണ്ണ സംഘടിപ്പിക്കുന്നു. അഡ്വ. സുദേവന്‍ മാമിയില്‍ ചെയര്‍മാനും പാലക്കുറുമ്പയില്‍ ഹരിദാസന്‍ കണ്‍വീനറുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജയരാജന്‍ പാലക്കുറുമ്പയില്‍, മഠത്തില്‍ അബ്ദുല്‍അസീസ്, ഡോ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
















