ന്യൂദല്‍ഹി: വിഘടനവാദി സംഘടനകള്‍ അക്രമമഴിച്ചുവിടുന്ന കശ്മീരില്‍ ദ്വിദിന സന്ദര്‍ശനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഇന്നെത്തും. ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ്സിങ്ങിന്റെ സന്ദര്‍ശനം. താഴ്വരയിലെത്തുന്ന കേന്ദ്രആഭ്യന്തരമന്ത്രി മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും മന്ത്രിസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും.
വിവിധ സംഘടനാ പ്രതിനിധികളുമായും രാജ്നാഥ്സിങ് ചര്‍ച്ച നടത്തും. രാവിലെ 11 മണിയോടെ ശ്രീനഗറിലെത്തുന്ന രാജ്നാഥ്സിങ് ആദ്യം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ക്രമസമാധാന നിലയും ചര്‍ച്ചാവിഷയമാകും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും സാമൂഹ്യസംഘടനാ പ്രതിനിധികളുമായും പ്രമുഖ വ്യക്തികളുമായും രാജ്നാഥ്സിങ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. സന്ദര്‍ശനം പ്രമാണിച്ച് കശ്മീരിലെങ്ങും സുരക്ഷ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: