ഭാരതത്തില്‍ അടക്കം ലോകത്ത് 4500 തീയറ്ററുകളിലാണ് ബാഹുബലി റിലീസ് ചെയ്തത്. എന്നാല്‍ 5000ത്തിന് മുകളില്‍ തീയറ്ററുകള്‍ പിടിച്ച് ഈ റെക്കോഡ് കബാലി പഴങ്കഥയാക്കി.
യൂട്യൂബ് റെക്കോര്‍ഡുകളുടെ കാര്യത്തിലും മുമ്പന്‍ കബാലി തന്നെ. ബാഹുബലി ട്രെയിലര്‍ യുട്യൂബ് വഴി വീക്ഷിച്ചത് ഒരു കോടി പ്രാവശ്യമാണെങ്കില്‍, കബാലിയുടെ ടീസര്‍ കണ്ടത് രണ്ടു കോടിയിലധികം പ്രാവശ്യം.
തമിഴ്, തെലുങ്കു, ഹിന്ദി, മലയാളം ഭാഷകളിലാണു ബാഹുബലി റിലീസ് ചെയ്തത്. കബാലിയാകട്ടെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിവ കൂടാതെ മലായ് ഭാഷയിലുമെത്തും. മലായ് ഭാഷയിലേക്കു മൊഴിമാറ്റം ചെയ്യുന്ന ആദ്യ ഭാരതീയ ചിത്രം കൂടിയാണു കബാലി.
ബാഹുബലി റിലീസിന് മുന്നോടിയായി നേടിയത് 162 കോടിയാണെങ്കില്‍. കബാലിയുടേത് 200 കോടിയ്ക്കും മേലെയാണ്.
ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റര്‍ ബാഹുബലി ഉണ്ടാക്കിയപ്പോള്‍, വിമാനത്തില്‍ പ്രമോഷന് നടത്തിയാണ് കബാലി ഞെട്ടിച്ചത്.
ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് നിരോധിച്ചു
ചെന്നൈ: കബാലി അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതില്‍ നിന്ന് 169 ഇന്റര്‍നെറ്റ് സേവനദാതാക്കളെ മദ്രാസ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ചിത്രത്തിന്റെ നിര്‍മാതാവ് എസ്. താണു സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍. കൃപാകരന്റേതാണ് ഉത്തരവ്. ചിത്രം ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായി കണ്ടെത്തിയത് കേരളത്തിന്റെ സൈബര്‍ പോലീസ് ഡോട്ട് കോമാണ്. വിവിധ വെബ്സൈറ്റുകളില്‍ ചിത്രം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: