ദേവാസുരയുദ്ധം എന്നുണ്ടായാലും ദേവന്മാർ തോൽക്കുമെന്ന് ഉറപ്പുവരുമ്പോൾ അയോദ്ധ്യയിലെ രാജാവിന് ദൂതൻ വഴി സന്ദേശം എത്തും ഇതാണ് പതിവ്. കാരണം അയോദ്ധ്യാധിപതിയുണ്ടെങ്കിൽ പിന്നെ ഒന്നും ഭയക്കാനില്ല. അസുരന്മാരുടെ ശല്യംസഹിക്കാനാവാത്ത വിധത്തിലെത്തിയിരിക്കുകയാണ്, അങ്ങ് വന്ന് ഇതിനൊരു പരിഹാരം കാണണം.
ദുതന്റെ കൈവശം ദേവലോകത്തുനിന്ന് ഒരു സന്ദേശംവരും. എന്നാൽ ആ ദൂതൻ വശം മറ്റൊരുകത്ത് മഹാരാജാവ് കൊടുത്തയക്കും അങ്ങനെയാണ് അന്നത്തെ മഹാരാജാവ്‌ചെയ്തത്. ആ കത്ത് (നീട്ട്) യുദ്ധക്കളത്തിൽചെന്ന് ഉറക്കെ വായിക്കും. അയോദ്ധ്യയിലെ മഹാരാജൻ എഴുതുന്ന നീട്ടാണിത്. എല്ലാവരും യുദ്ധം അവസാനിപ്പിച്ച് പരിഞ്ഞ് പോകണം. അത് കേൾക്കേണ്ടതാമസം ദേവന്മാരും അസുരന്മാരും യുദ്ധം നിർത്തി മടങ്ങി പ്പോകും.
അതിനുശേഷം കുറേക്കാലം ദേവാസുരയുദ്ധം തന്നെഉണ്ടായില്ല. അസുരന്മാർ കുറെ തലമുറകൾക്കുശേഷം വീണ്ടും ദേവന്മാരെ ആക്രമിച്ചു. വേറെ നിവർത്തിയില്ലാതെ വന്നപ്പോൾ അയോദ്ധ്യാധിപതിക്ക് നീട്ടുകൊടുത്ത് ദൂതനെ അയച്ചു. എന്നാൽ അന്നത്തെ രാജാവ് യുദ്ധക്കളത്തിലെത്തി യുദ്ധം നിറുത്താൻ ആജ്ഞാപിച്ചു. തുടർന്ന് എല്ലാവരും അവരവരുടെ വാസസ്ഥാനത്തേയ്‌ക്ക് തിരിച്ചുപോയി. നൂറ്റാണ്ടുകൾക്കുശേഷം വീണ്ടും അസുരന്മാർ ശക്തിയായി വന്ന് ദേവന്മാരോട് ഏറ്റുമുട്ടി. വീണ്ടും അയോദ്ധ്യാധിപതിക്ക് ആളെഅയച്ചു. അന്നത്തെ അയോദ്ധ്യാധിപതിക്ക് അസുരന്മാരുമായി യുദ്ധംതന്നെചെയ്യേണ്ടിവന്നു. അങ്ങനെയാണ് ദേവന്മാർക്ക് വിജയംനേടിക്കൊടുത്തത്. ഇതായിരുന്നു അക്കാലത്തെ രാജകഥകൾ.
ശ്രീരാമപിതാവായ ദശരഥചക്രവർത്തിയും യുദ്ധ നിപുണനായിരുന്നു. ശംബരാസുരനുമായിനടന്നയുദ്ധത്തിന് ദശരഥന്റെ പത്‌നി കൈകേയിയും കൂടെ തേരിൽ ഉണ്ടായിരുന്നു. ഒരുവേളയിൽ ദശരഥൻ എതിരാളിയുടെ പരാക്രമത്തിനിടയിൽ തളർന്നുവീണു. യുദ്ധക്കളത്തിൽനിന്ന് അദ്ദേഹത്തെ മാറ്റികൊണ്ടുപോയി തളർച്ചയെ മാറ്റിയെടുത്തു. കൈകേയിയോടൊപ്പം രാജാവ് രണോത്സുകനായിതരിച്ചത്തി. യുദ്ധത്തിൽ വിജയിച്ചു. എന്നാൽ യുദ്ധത്തിനിടയിൽ രഥത്തിന്റെ അച്ചാണി ഊരിപ്പോയപ്പോൾ കൈകേയിയാണ് തന്റെ വിരൽ കടത്തി ചക്രം തെറിച്ചുപോകാതെ സൂക്ഷിച്ചത്. ഇതറിഞ്ഞ മഹാരാജാവ് രണ്ടു വരംങ്ങൾ കൈകേയിക്കുനൽകി. രാമന് വനവാസത്തിന് വഴിവച്ചത് ഈ വരങ്ങളാലായിരുന്നു.
ദേവലോകത്ത് ഇന്ദ്രനുള്ളസ്ഥാനമായിരുന്നു ദരഥന് ഭൂമിയിലുണ്ടായിരുന്നത്. കോസല രാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യാരാജധാനി സരയൂനദീതിരത്താണ്. രാജ്യത്തിനു കപ്പം നൽകുവാൻ എത്തുന്ന രാജാക്കന്മാർക്ക് വസിക്കുന്നതിനായി നിരവധി കൊട്ടാരങ്ങളും അവിടെ കുറെ യേറെ പണിതിരുന്നു.
ദശരഥൻ എന്നനാമം ലഭിച്ചത് ശംബരാസുനുമായി നടന്ന ഒരുയുദ്ധത്തിൽ അയാൾ പത്ത് മൂർത്തീഭാവവുമായി പ്രത്യക്ഷപ്പെട്ടു. ദശരഥനുനേരെ ആക്രമണംതുടങ്ങി. പത്തുദിക്കിൽ നിന്നും വരുന്ന ആക്രമണത്തെ ശക്തമായി നേരിട്ടു.
പത്തുപേരേയും സമത്തിനുസമം പടപൊരുതി ഒരേസമയം വധിച്ചു. ഏകരഥം ഏകകാലത്ത് പത്തുദിക്കിലേയ്‌ക്ക് സാരഥ്യവൈദഗ്ധ്യത്തോടെ സമരചാതുര്യം പ്രകടിപ്പിച്ചതുകൊണ്ട്
ഇദ്ദേഹത്തിന് ബ്രഹ്മാവാണ് ദശരഥൻ എന്നുപേരിട്ടത്.
















