കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 22 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച കുണ്ഡുസ് പ്രവശ്യയിലാണ് ഏറ്റുമുട്ടലുണ്ടായത്. 18 താലിബാന്‍ ഭീകരരും നാല് സൈനികരുമാണു കൊല്ലപ്പെട്ടത്. ആറു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ അമേരിക്കൻ വ്യോമാക്രമണത്തില്‍ താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂറിനെ വധിച്ചിരുന്നു. ഇതിനു പുറമെ അമേരിക്കയുടെ സഹായത്തോടെ നടന്ന വ്യോമാക്രമണങ്ങളിൽ നിരവധി താലിബാൻ ഭീകരെ ഉന്മൂലനം ചെയ്യാൻ അഫ്ഗാൻ സർക്കാരിന് കഴിഞ്ഞു.
















