Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒളിമ്പിക്‌സിനിടെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; 10 പേര്‍ അറസ്റ്റിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 03:56 pm IST
inWorld

റിയോ: ഒളിംപിക്‌സിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ബ്രസീലില്‍ തീവ്രവാദ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 10 പേര്‍ അറസ്റ്റിലായി. പിടിയിലായവര്‍ എല്ലാവരും ബ്രസീല്‍ സ്വദേശികളാണ്. ഇവര്‍ക്ക് ഏതെങ്കിലും തീവ്രവാദിസംഘടനകളുമായി ബന്ധമില്ലെന്നും അതേസമയം ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരുകയാണെന്ന് ബ്രസീല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

റിയോ ഒളിംപിക്‌സ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സിക വൈറസ് ഭീതി കൂടാതെ ബ്രസീലിന് ഒരു തലവേദന കൂടിയായി. ഒളിന്പിക്‌സിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട പത്ത് പേരാണ് പൊലീസ് പിടിയിലായത്. ഒളിന്പിക്‌സിനിടെ ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി.

അതിനായി ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയായിരുന്നു. ബ്രസീലിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. അറസ്റ്റിനെത്തുടര്‍ന്ന് ബ്രസീല്‍ മന്ത്രിസഭയുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരായ ഇവരില്‍ പലര്‍ക്കും പരസ്പരം നേരിട്ട് അറിയില്ലായിരുന്നുവെന്നും ഇന്റര്‍നെറ്റ് ആശയവിനിമയങ്ങളിലൂടെയാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും ബ്രസീല്‍ അലക്‌സാന്ദ്രേ ദേ മൊറേസ് പറഞ്ഞു.

എന്നാല്‍ ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സംഘത്തിലെ ചിലര്‍ അടുത്തിടെ അയല്‍രാജ്യമായ പരഗ്വേയിലെ ഒരു ആയുധവിപണി സന്ദര്‍ശിച്ചിരുന്നതായും എകെ 47 തോക്കുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ ബ്രസീല്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം ഒളിംപിക്‌സിന് ഭീഷണിയൊന്നും ഇല്ലെന്നും സുരക്ഷ ശക്തമാണെന്നും അലക്‌സാന്ദ്രേ ദേ മോറേസ് പറഞ്ഞു. കനത്ത സുരക്ഷാസന്നാഹമാണ് ഒളിന്പിക്‌സിനായി ബ്രസീലില്‍ വിന്യസിച്ചിരിക്കുന്നത്. പൊലീസും സൈന്യവുമടങ്ങുന്ന എണ്‍പതിനായിരം വരുന്ന സേനയുടെ നിയന്ത്രണത്തിലാണ് റിയോ ഡി ജനീറോയിലെ ഓരോ തെരുവും. 24 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ കൂടി ഒളിന്പിക്‌സ് സുരക്ഷക്കായി അനുവദിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു.

റിയോ ഡി ജനീറോ ബാലാരിഷ്ടതകള്‍ അതിജീവിച്ചതായും 2016 ഒളിംപിക്‌സിനായി ലോകത്തെ വരവേല്‍ക്കാന്‍ സുസജ്ജമാണെന്നും അന്താരാഷ്‌ട്ര ഒളിന്പിക് കമ്മിറ്റി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് പുതിയ സംഭവവികാസം. നിരവധി മുന്‍നിര കായികതാരങ്ങള്‍ സിക വൈറസ് ബാധയുടെ ഭീഷണിയില്‍ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറിയതിനുപിന്നാലെയാണ് തീവ്രവാദി ഭീഷണിയുടെ നിഴലും റിയോക്ക് മേല്‍ വീഴുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.