സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ കബാലി ഇന്റര്‍നെറ്റില്‍. റിലീസായി മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്റര്‍നെറ്റില്‍ ചിത്രം പ്രചരിക്കുന്നത്.
തമിഴ്റോക്കേഴ്സ്.ഇന്‍ എന്ന സൈറ്റിലാണ് ചിത്രം മുഴുവനായി കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയുന്നത്.
നേരത്തെ ചിത്രം അപ്ലോഡ് ചെയ്യുന്നതില്‍ നിന്ന് പല സൈറ്റുകളേയും ഹൈക്കോടതി വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രം നിയമവിരുദ്ധമായി ഡൗണ്‍ലോഡിങ് ഓപ്ഷനോടെ തമിഴ്റോക്കേഴ്സില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു മണിക്കൂര്‍ 47 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്.
ചില ടോറന്റ് സൈറ്റുകളിലൂടേയും ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: