കോഴിക്കോട്: സ്റ്റുഡന്റ്‌സ് നേഴ്‌സസ് അസോസിയേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കായിക മത്സരങ്ങള്‍(ദി സ്പാര്‍ട്ട 2016) ഇന്ന് കോഴിക്കോട്ട് വെച്ച് നടക്കും.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് കായികമത്സരങ്ങള്‍ അരങ്ങേറുകയെന്ന് എസ്എന്‍എ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലകളിലെ നഴ്‌സിംഗ് കോളജുകളെ എട്ട് മേഖലകളായി തരംതിരിച്ച് അവയിലെ വിജയികളാണ് സംസ്ഥാനതലത്തില്‍ മാറ്റുരയ്‌ക്കാന്‍ അര്‍ഹത നേടുന്നത്. ഛത്തിസ്ഗഢില്‍ നടന്ന കഴിഞ്ഞവര്‍ഷത്തെ ദേശീയതലമത്സരത്തില്‍ ചാമ്പ്യരായ കേരള ടീമിന്റെ ഭാഗമാവാന്‍ ഇത്തവണ മുന്നൂറോളം മത്സരാര്‍ത്ഥികളാണ് ട്രാക്കിലും ഫീല്‍ഡിലുമായി ഇറങ്ങുന്നത്. കായികമത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പത് മണിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. ദാസന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ എസ്എന്‍എ ഭാരവാഹികളായ അനീഷ് ഡി, ടീന, സനിക, മനു, ജിജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















