ന്യൂദല്‍ഹി: അനശ്വര ഗായകന്‍ മുകേഷ് ചന്ദ് മാതുറിന് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍ ഒരുങ്ങി. മുകേഷ് ചന്ദിന്റെ 93-ാം ജന്‍മദിനത്തോട് അനുബന്ധിച്ച് പ്രത്യേകം തയാറാക്കിയ ഡൂഡിലൂടെയാണ് ഗൂഗിള്‍ ഇന്ത്യ ആദരിച്ചത്.
1923 ജൂലൈ 22ന് ദല്‍ഹിയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച മുകേഷ് ഹിന്ദി സിനിമാ ലോകത്തിനു സമ്മാനിച്ചത് അനശ്വര ഗാനങ്ങളാണ്.
1945 ല്‍ പുറത്തിറങ്ങിയ പെഹലി നസര്‍ എന്ന ചിത്രമാണ് മുകേഷ് എന്ന ഗായകനെ ബോളിവുഡില്‍ പ്രശസ്തനാക്കിയത്. 1976 ഓഗസ്റ്റ് 27ന് തന്റെ 57-ാം വയസിലായിരുന്നു അദ്ദേഹം അന്തരിച്ചത്.
















