ന്യൂദല്‍ഹി: പാക്കിസ്ഥാന് അതിര്‍ത്തികള്‍ ജമ്മുകാശ്മീരിലേക്ക് വലുതാക്കാന്‍ മോഹമുണ്ടെന്ന് വ്യക്തമായെന്ന് കുറ്റപ്പെടുത്തി കേന്ദ്രവിദേശകാര്യമന്ത്രാലയം. കാശ്മീരിലെ പ്രശ്‌നങ്ങളുയര്‍ത്തി പാക്കിസ്ഥാനില്‍ നടന്ന കരിദിനാചരണവും മറ്റു പരിപാടികളും വ്യക്തമാക്കുന്നത് അതാണെന്ന് വിദേശകാര്യവക്താവ് വികാസ് സ്വരൂപ് കുറ്റപ്പെടുത്തി.
ഐക്യരാഷ്‌ട്രസഭ ഭീകരരായി പ്രഖ്യാപിച്ചവര്‍ നിയന്ത്രിച്ച റാലികളും സമ്മേളനങ്ങളും പ്രസ്താവനകളുമാണ് പാക്കിസ്ഥാനില്‍ നിന്ന് കാണാനും കേള്‍ക്കാനും സാധിക്കുന്നത്. ഒസാമ ബിന്‍ ലാദനെയും താലിബാന്‍ നേതാവ് അക്തര്‍ മന്‍സൂറിനെയും പാക്കിസ്ഥാനില്‍ സംരക്ഷിച്ചവരാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലുള്ളത്. ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയെ ശക്തമായി അപലപിക്കുന്നതായും വിദേശകാര്യ വക്താവ് പറഞ്ഞു.
ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ നിരന്തരം ഇടപെടുന്ന പാക് നടപടി നിര്‍ത്തണമെന്ന് വീണ്ടും ആവശ്യപ്പെട്ട വിദേശകാര്യമന്ത്രാലയം, രാജ്യത്ത് സംഘര്‍ഷങ്ങളുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ പിന്തുണ നല്‍കുകയാണെന്നും ആരോപിച്ചു. പാക് അധീന കാശ്മീരില്‍ നിന്നും പിന്‍മാറുമെന്ന മുന്‍നിലപാട് പാക്കിസ്ഥാന്‍ ഇനിയും കൈക്കൊണ്ടിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി.
ഇസ്ലമാബാദിലെ ഭാരത ഹൈക്കമ്മീഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ നടന്ന സംഭവത്തെയും ഭാരതം അപലപിച്ചു. പാക്കിസ്ഥാനിലെ ഹൈക്കമ്മീഷണര്‍ ഓഫീസിനും ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാക്കിസ്ഥാന്‍ സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
















