വാഷിങ്ടണ്‍: ലോകത്തിനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന സിക്ക വൈറസിനെതിരെ യുഎസ് മരുന്ന് കണ്ടുപിടിച്ചു. സാന്‍ഫ്രാന്‍സിസ്‌കോ, ബെര്‍ക്‌ലി എന്നീ സര്‍വ്വകലാശാലകളിലെ ഗവേഷകരാണ് സിക്ക വൈറസിനെതിരെയുള്ള മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
സിക്ക വൈറസ് ബാധിച്ചിട്ടുള്ള അമ്മമാര്‍ ഈ മരുന്ന് കഴിക്കുന്നതിലൂടെ ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ഇതില്ലാതാക്കാന്‍ സാധിക്കും. ഡ്യുറമിസില്‍ എന്ന ആന്റിബയോട്ടിക് ഉപയോഗിക്കുന്നതിലൂടെ ഇത് ജനിക്കാന്‍ പോകുന്ന കുട്ടികളിലേക്ക് പകരാതിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഗര്‍ഭാവസ്ഥയില്‍ അമ്മയ്‌ക്കുണ്ടാകുന്ന ചില വൈറസ് അണുബാധ കുട്ടിയേയും ബാധിക്കാറുണ്ട്. സിക്ക വൈറസും അത്തരത്തിലാണ് നവജാത ശിശുക്കളിലേക്ക് എത്തുന്നത്. എന്നാല്‍ സിക്ക വൈറസ് ബാധിച്ച പുരുഷന്മാരില്‍ ഇതിന്റെ ലക്ഷണങ്ങള്‍ പൊതുവെ കാണാറില്ല. ഇവരില്‍ നിന്നും പങ്കാളികളിലേക്കും തുടര്‍ന്ന് ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിലേക്കും വൈറസ് വ്യാപിക്കുന്നതാണ്.
ഡ്യൂറമിസില്‍ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയയെ ശരീരത്തില്‍ നിന്നും അകറ്റാന്‍ ശേഷിയുള്ള ബാക്ടീരിയകളെ നിര്‍മ്മിക്കുന്നവയാണ്. അടുത്തിടെ നടത്തിയ പഠനങ്ങളില്‍ ഡ്യൂറമിസിന്‍ കുട്ടികളിലേക്ക് സിക്ക, എബോള വൈറസുകള്‍ വ്യാപിക്കുന്നതിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ഗര്‍ഭിണികളില്‍ നിന്നും കുട്ടികളിലേക്ക് ഈ രോഗം വ്യാപിപ്പിക്കുന്നതിനെ തടയാന്‍ സാധിക്കുന്നതാണ്.
അതേസമയം മുന്നു വര്‍ഷം തുടര്‍ച്ചയായി ഈ മരുന്ന തുടരുകയാണെങ്കില്‍ ഒരു പരിധിവരെ സിക്ക വൈറസിനെ ഇല്ലാതാക്കാനും സാധിക്കുമെന്നും യുഎസ് ഗവേഷക സംഘം അറിയിച്ചു. സെല്‍ ഹോസ്റ്റ് ആന്‍ഡ് മൈക്രോബ് എന്ന പ്രസിദ്ധീകരണത്തിലാണ് യുഎസ് സംഘത്തിന്റെ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
















