തമിഴ് മന്നന് രജനീകാന്തിന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രമായ കബാലിയുടെ ഇന്‍ട്രോ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
നാളെ റിലിസ് ചെയ്യാനിരിക്കെയാണ് വാട്സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ കൂടി കബാലിയുടെ രംഗങ്ങള്‍ ചോര്‍ന്നത്.
തമിഴ്റോക്ക്സ്.കോം എന്ന സൈറ്റിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ആദ്യം ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 2.01 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.
ഇതില്‍ ‘My Father Baliah’ എന്ന പേരില്‍ ഒരു പുസ്തകം വായിക്കുന്ന രജനി, പിന്നീട് ജയില്‍ മോചിതനാകുന്നതാണ് രംഗങ്ങളിലുള്ളത്.
ജയില്‍ വീഥികളില്‍ തടവു പുള്ളികളുടെ കൈയടി ഏറ്റവാങ്ങി പുറത്തിറങ്ങുന്ന രജനി ജയില്‍ രേഖകളില്‍ ഒപ്പിട്ട ശേഷം തന്റെ വസ്ത്രങ്ങളും ഷൂസും വാച്ചുമെല്ലാം ധരിച്ച് സ്ലോ മോഷനില്‍ കടന്നു വരുന്നതാണ് സീന്‍.
സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കബാലിയുടെ നിര്‍മ്മാതാവ് കലൈപുലി എസ് താനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: