ഐഎസ് ഭീകരരെ ഞെരിച്ച് അമർത്താനായി ഇറാനിയൻ ഹൾക്ക് വരുന്നു. ഇറാന്റെ സ്വന്തം ഹൾക്ക് എന്നറിയപ്പെടുന്ന ഭാരോദ്വഹന ജേതാവ് സാജദ് ഹരീബിയാണ്(24) ഐഎസിനെതിരെ പോരാടുന്ന ഇറാനിയൻ സൈന്യത്തിനൊപ്പം ചേരുന്നത്.
മധ്യേഷ്യയിലെ ചോരക്കൊതിയന്മാരായ ഐഎസിനെ ഇല്ലാതാക്കാൻ അതിയായി ആഗ്രഹിക്കുന്ന സാജദ് അതിനായി പട്ടാളത്തെ തിരഞ്ഞെടുക്കുകയായിരുന്നു. 175 കിലോ ഭാരമുള്ള സാജദ് ഇറാനിയൻ ജനതയ്ക്ക് ആവേശം തന്നെയാണ്. തന്നേക്കാളും ഭാരം ഉയർത്തുന്ന സാജദിന് ഇറാനിൽ ‘മാർവൽ സൂപ്പർ ഹീറോ’ പരിവേഷമാണുള്ളത്. തന്റെ ഭീമാകാരമായ ശരീരം തന്നെയാണ് സാജദിന്റെ പ്രത്യേകത.
‘പേർഷ്യൻ ഹെർകുലീസ്’ എന്ന പേരിലും അറിയപ്പെടുന്ന സാജദ് നവമാധ്യമങ്ങളിൽ സജീവമാണ്. 1,28,000 പേരാണ് സാജദിനെ നവമാധ്യമങ്ങളിൽ പിന്തുടരുന്നത്. നവമാധ്യമങ്ങൾ വഴി യുവാക്കൾക്ക് ബോഡി ബിൽഡിംഗിനെക്കുറിച്ചുള്ള ക്ലാസുകളും സാജദ് നൽകുന്നുണ്ട്.
ഇറാനിലെ പല ഭാരോദ്വഹന മത്സരങ്ങളിലും വിജയിച്ച സാജദ് രാജ്യാന്തര വേദികളിലും ശ്രദ്ധനേടിയിട്ടുണ്ട്. ഐഎസിനെതിരെ പോരാടാൻ പോകുന്ന സാജദിന് ആരാധകർ വൻ പിന്തുണയാണ് നൽകുന്നത്. എന്തായാലും ഇറാനിയൻ ഹൾക്കിന്റെ മുഷ്ടിക്കു മുന്നിൽ ഐഎസ് ഭീകരർ മുട്ട് മടക്കുമെന്നാണ് ആരാധകർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: