ചങ്ങനാശ്ശേരി: സ്‌കൂട്ടറില്‍ ചുറ്റി നടന്നു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തിവരുന്ന രണ്ടുപേരെ150 പൊതി കഞ്ചാവുമായി ചങ്ങനാശേരി എക്‌സൈസ് പിടികൂടി. ചങ്ങനാശേരി താലൂക്കില്‍ കുറിച്ചി വില്ലേജില്‍, കുറിച്ചി കരയില്‍ വാലുപറമ്പില്‍ വീട്ടില്‍ പൊന്നപ്പന്‍ (61 ) കോട്ടയം താലൂക്കില്‍ പനച്ചിക്കാട് വില്ലേജില്‍ വെള്ളുത്തുരുത്തി കരയില്‍ പുത്തന്‍ പറമ്പില്‍ വീട്ടില്‍ അനില്‍ കുമാര്‍ (40) (കണ്ണന്‍ അനില്‍) എന്നിവരാണ് പിടിയിലായത്. അനില്‍ കുമാര്‍ 18 ഓളം മോഷണകേസിലും, അടിപിടി കേസിലെയും പ്രതികൂടിയാണ്. മുമ്പു അമ്പലങ്ങള്‍ കേന്ദ്രീകരിച്ചു വിഗ്രഹങ്ങള്‍ മോഷണം നടത്തുന്നതിലായിരുന്നു അനില്‍ കുമാറിനു കമ്പം. എന്നാല്‍ അതു തുടരെ പിടിപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഇയാള്‍ കഞ്ചാവ് വില്പനയിലേക്ക് തിരിഞ്ഞത്. ഇയാളുടെ വലം കൈയായ് പ്രവര്‍ത്തിക്കുന്നാളാണ് പിടിയിലായ പൊന്നപ്പന്‍. പൊന്നപ്പന്‍ സഞ്ചരിച്ചു വന്ന സ്‌കൂട്ടറും എക്‌സൈസ് പിടിച്ചെടുത്തു. ഇവരെ പിടികൂടി കഴിഞ്ഞു ഇവരുടെ ഫോണ്‍ നിരീക്ഷിച്ചതില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ആവിശ്യപ്പെട്ടു വിളിച്ചതായി എക്‌സൈസ് പറയുന്നു. അനില്‍കുമാര്‍ തമിഴ്‌നാട് കമ്പത്ത് പോയി കിലോ കണക്കിന് കഞ്ചാവ് കാലിലും, വയറ്റിലും കെട്ടിവച്ച് കേരളത്തിലേക്ക് കടത്തുന്നാളാണ്. ഒരാഴ്ച മുമ്പ് ഇങ്ങനെ കമ്പത്ത് നിന്നു കഞ്ചാവ് കടത്തുപ്പോള്‍ തമിഴ്‌നാട് പോലീസ് ചെക്കു ചെയ്തപ്പോള്‍ ഓടി രക്ഷപ്പെട്ടുവെന്നു ചോദ്യം ചെയ്തതില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്പന നടത്തിയാല്‍ ഇന്‍ഫര്‍മേഷന്‍ വെളിയില്‍ പോകാന്‍ സാധ്യത കുറവാണെന്നാണ് ഇയാള്‍ പറയുന്നത്. റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ്.എം.തോമസ്, പ്രിവന്റീവ് ഓഫീസര്‍ സജികുമാര്‍, സിവില്‍ എ്‌സൈസ് ഓഫീസര്‍മാരായ എ.എസ്.ഉണ്ണികൃഷ്ണന്‍, ആര്‍.കെ.രാജീവ്, പി.സജു, രതീഷ്.കെ.നാണു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
















