കോട്ടയം: ഡോ. സാമുവല്‍ ഹനിമാന്റെ ജന്മദിനത്തില്‍ മികച്ച ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന അവാര്‍ഡ് വിതരണം ചെയ്യണമെന്ന് കേരള ഹോമിയോ ശാസ്ത്രവേദി സംസ്ഥാനസമിതി ആവശ്യപ്പെട്ടു. അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചെങ്കിലും അവാര്‍ഡ് വിതരണം നടന്നില്ല. ഓണത്തിനെങ്കിലും അവാര്‍ഡ് വിതരണം ചെയ്യാന്‍ നടപടി വേണണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ഡോ. ടി.എന്‍. പരമേശ്വരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. കെ.സി. ചന്ദ്രശേഖരന്‍ നായര്‍, സെന്‍ട്രല്‍ കൗണ്‍സിലംഗം ഡോ. കെ.സി. പ്രശോഭ്കുമാര്‍, ഡോ. എസ്ജിബിജു, ഡോ. ബിനോയ് എസ് വല്ലഭശേരി, ഡോ. എസ്. സരിത്കുമാര്‍, ഡോ. ആര്‍. ശരത് ചന്ദ്രന്‍, ഡോ. മിനി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരള മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് നിയമം നടപ്പാക്കാനും വ്യാജപ്രാക്ടീസ് നിയന്ത്രിക്കാനും നടപടി സ്വീകരിക്കണം.ഹോമിയോപ്പതിക്കെതിരെ നടത്തിവരുന്ന കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
















