ആലപ്പുഴ: നിയമനം നടത്തിയശേഷം ഇന്റര്‍വ്യൂ നടത്തിഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചതായി ആരോപണം. പറവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രീപ്രൈമറി ടീച്ചര്‍മാരുടെ ഒഴിവിലേക്കു നടത്തിയ ഇന്റര്‍വ്യൂവിലാണ് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചത്. കഴിഞ്ഞ 11നായിരുന്നു പ്രീപ്രൈമറി ടീച്ചറുടെ ഒഴിവിലേക്ക് ഇന്റര്‍വ്യൂ തീരുമാനിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ അടുത്തെത്തിയ ഉദ്യോഗാര്‍ത്ഥികളോട് നിങ്ങള്‍ വന്നിട്ടു കാര്യമില്ലെന്നും നിയമനം നേരത്തെ നടത്തിയെന്നും പറഞ്ഞതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്.
ഇന്റര്‍വ്യൂ ബോഡംഗങ്ങള്‍ ഒരാളെ നേരത്തെ നിയമിച്ചുവെന്നും നിങ്ങള്‍ ഇനി നിന്നിട്ട് കാര്യമില്ലെന്നും പറഞ്ഞതോടെ ഇന്റര്‍വ്യൂവിനായി എത്തിയ ഉദ്യോഗാര്‍ത്ഥി കളര്‍കോട് കുട്ടന്‍പറമ്പില്‍ എസ്. സുനിഷ സ്‌കൂളിലെ പ്രധാന അദ്ധ്യാപികയ്‌ക്ക് പരാതി നല്‍കി. വരും ദിവസങ്ങളില്‍ പഞ്ചായത്ത് ഭരണ സമിതി നടത്തിയ അഴിമതിക്കെതിരെ വന്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചു.
















