റിയാദ്: റംസാന്‍ വിശുദ്ധമാസത്തെ ഇടവേള കഴിഞ്ഞ് ഗള്‍ഫ് രാജ്യമായ സൗദിയില്‍ വീണ്ടും വധശിക്ഷ നടപ്പിലാക്കി. ഈ വര്‍ഷം നടക്കുന്ന തൊണ്ണൂറ്റി ഒന്‍പതാമത്തെ ശിക്ഷയാണിത്. ജൂണ്‍ ആറിനാണ് ഇത് പുനഃസ്ഥാപിച്ചത്. കഴിഞ്ഞവര്‍ഷം 158 ശിരച്ഛേദങ്ങള്‍ നടത്തിയതായി സൗദിയിലെ മനുഷ്യാവകാശസംഘടന അറിയിച്ചിരുന്നു.
ഹസ്സന്‍ ബിന്‍ അല്‍ അംരിയാണ് 99-ാമത്തെ ഇര. കൊലപാതകം, മയക്കുമരുന്ന് കടത്ത്, ആയുധം കാണിച്ചുള്ള കവര്‍ച്ച, ബലാത്സംഗം, മതംമാറ്റല്‍ എന്നിവയ്‌ക്കാണ് സാധാരണയായി സൗദിയില്‍ വധശിക്ഷ നല്‍കാറുള്ളത്. ഇറാനും പാക്കിസ്ഥാനും ശേഷം സൗദിയാണ് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്നത്. ഇവയില്‍ കൂടുതലും മയക്കുമരുന്ന് കടത്തും കൊലപാതകക്കേസുമായി ബന്ധപ്പെട്ടവരാണ്. 47ഓളം പേരാണ് ഭീകരവാദവുമായി ബന്ധപ്പെട്ട് ഒരു ദിവസം വധശിക്ഷക്ക് വിധേയമാക്കപ്പെട്ടത്.















