കുറവിലങ്ങാട്: എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി കെഎസ്ടിപി നിര്‍മ്മിച്ച ഓടകള്‍ക്കുമേല്‍ ഇട്ടിരിക്കുന്ന സ്ലാബില്‍ കാല്‍തട്ടിവീണുണ്ടായ അപകടത്തില്‍ വീട്ടമ്മയുടെ പല്ലുതെറിച്ചുപോയി. തിങ്കളാഴ്ച ഉച്ചയോടെ കുറവിലങ്ങാട് പള്ളിക്കവലയിലായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റവീട്ടമ്മ സ്വകാര്യആസ്പത്രിയില്‍ ചികിത്സതേടി.
കെഎസ്ടിപി ജോലികളുടെ ഭാഗമായി നിര്‍മ്മിച്ചഓടകള്‍ മിക്കതും സ്ലാബിടാതെ വാപിളര്‍ന്ന് നില്‍ക്കുന്നതിനാല്‍ കാല്‍നടയാത്രക്കര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായിരിക്കയാണ് സ്ലാബിട്ടുമൂടിയവതന്നെ നിരതെറ്റിച്ചും കയറ്റിറക്കങ്ങള്‍ മൂലവൂം യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നുണ്ട്. പട്ടിത്താനം മുതല്‍ കോഴാജംഗ്ഷന്‍വരെയുള്ള പത്തുകിലോമീറ്റര്‍ ദൂരത്തില്‍ റോഡുപണി പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍പിന്നിട്ടതാണ് റോഡുപണി പൂര്‍ത്തികരിച്ച സാഹചര്യത്തില്‍ കുറവിലങ്ങാട് ടൗണ്‍പ്രദേശത്ത് ഓടകള്‍ക്കുമുകളില്‍ ഫുട്പാത്തുകള്‍ നിര്‍മ്മിക്കുമെന്ന് കെഎസ്ടിപി അറിയിച്ചിരുന്നവെങ്കിലും പണിപൂര്‍ത്തികരിച്ചതിനുശേഷം ഇവിടേക്ക് കരാറുകാരോ ഉദ്യോഗസ്ഥരോതിരിഞ്ഞുനോക്കിയിട്ടില്ല.
















