ഏലപ്പാറ: ഏലപ്പാറ പഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറിയില്ലാതായിട്ട് ഒരു മാസമായി. പതിനേഴ് വാര്‍ഡുകളില്‍ നിന്നായി നൂറുകണക്കിനാളുകളാണ് പഞ്ചായത്തില്‍ നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും മറ്റ് ആനുകൂല്യങ്ങളും കിട്ടാതെ വിഷമിക്കുന്നത്. ഇടതുപക്ഷമാണ് പഞ്ചായത്തിന്റെ ഭരണം കയ്യാളുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ താല്പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്ത സെക്രട്ടറിമാരെ പുകച്ച് പുറത്ത് ചാടിക്കുന്ന സമീപനമാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പൊതുജനത്തെയാണ് ക്ലേശിപ്പിക്കുന്നത്. പലരും കിലോ മീറ്ററുകളോളം നടന്ന് പഞ്ചായത്ത് ഓഫീസിലെത്തുമ്പോഴാണ് സെക്രട്ടറിയില്ലെന്ന വിവരം മനസിലാക്കുന്നത്. പഞ്ചായത്തില്‍ എത്രയും വേഗം സെക്രട്ടറിയെ നിയമിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
















