ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി സൂചന. ചില ടൊറന്റ് സൈറ്റുകളില്‍ കബാലിയുടെ സെന്‍സര്‍ കോപ്പി പ്രത്യക്ഷപ്പെട്ടു.
കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗും ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ചെന്നൈ ഹൈക്കോടതി തടഞ്ഞിരുന്നു. 22നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ആയിരത്തോളം തീയറ്ററുകളില്‍ കബാലി ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തും.
റിലീസിന് നാല് ദിവസം മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും മറ്റും കബാലി 200 കോടി രൂപ ലാഭം നേടി റെക്കോര്‍ഡിട്ടതായി വാര്‍ത്ത വന്നിരിക്കുന്നതിനിടയിലാണ് സെന്‍സര്‍ പകര്‍പ്പ് ചോര്‍ന്നതായി റിപ്പോര്‍ട്ട്.
പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ആപ്തെയാണ് നായിക. ചിത്രത്തിന്റെ ട്രെയ്ലറുകള് ഇന്റര്‍നെറ്റില്‍ ഇതിനോടകം വലിയ ഹിറ്റായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: