Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അനന്തതയെ തിരിച്ചറിയുന്ന ദിനം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 08:26 am IST
inVicharam

ജീവിതത്തില്‍ അനന്തതയ്‌ക്കു സമാനമായ സാന്നിദ്ധ്യമാണ് ഗുരു. ”അജോ അനന്തായഃ നിത്യായ ശുദ്ധായ സച്ചിദാനന്ദ നന്ദ ഗുരു ഓം” എന്ന കീര്‍ത്തനം പരിചിതമാണല്ലോ. ‘അജോ’ എന്നാല്‍ ഒരിക്കലും ജനിച്ചിട്ടേയില്ലാത്തത്, അനന്തായഃ എന്നാല്‍ അന്തമില്ലാത്തത്, സച്ചിദാനന്ദ എന്നാല്‍ പരമമായ ആനന്ദം എന്നുമാണ്. ഗുരുതത്വം അനന്തത പോലെയാണ്.

അനന്തതയെ (ശൂന്യതയെ) ഒഴിവാക്കാന്‍ ഒരിക്കലും കഴിയില്ല. ശൂന്യത അവിടെ ഉണ്ടോ ഇല്ലയോ എന്ന ചോദ്യം അവസരോചിതമല്ല. ഗുരുപൂര്‍ണ്ണിമ നാളില്‍ നിങ്ങള്‍ അനന്തതയെന്തെന്ന് തിരിച്ചറിയുന്നു. വായു എല്ലായിടവും വ്യാപിച്ചിരിക്കുന്നു. എന്നാല്‍ കറങ്ങുന്ന ഫാനിനടുത്തിരിക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ അത് അനുഭവിക്കുന്നത്. അതുപോലെ ഗുരുതത്വവും സദാ ഇവിടെയുണ്ട്. ഗുരുതത്വം എന്നത് തിരിച്ചറിയുകയും, ജീവിതത്തില്‍ അതുണ്ടാക്കിയ പ്രഭാവം എത്രയെന്നു മനസ്സിലാവുകയും ചെയ്യുമ്പോള്‍ മനസ്സ് പൂര്‍ണ്ണമായും കൃതജ്ഞതാനിര്‍ഭരമാകും.

ജീവിതത്തില്‍ നേര്‍വഴി കാട്ടാന്‍ ഗുരുവില്ലാത്തയാള്‍, സാങ്കേതികവിദ്യകള്‍ ഒന്നുമറിയാത്ത, അപരിഷ്‌കൃതനും, സംസ്‌കാരശൂന്യനുമായ ഒരാളെപ്പോലെയാണ്. ശ്രേഷ്ഠമായ ജ്ഞാനം തിരിതെളിക്കുന്ന പന്ഥാവിലെത്തുവാന്‍ കഴിഞ്ഞത് മഹാഭാഗ്യം! നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കപ്പെട്ടതാണ് ഈ അറിവ്.

ജ്ഞാനത്തിലും, ജ്ഞാനത്തിനുവേണ്ടിയും ഒത്തുചേരാനും ആഘോഷിക്കാനും കഴിയുന്നതില്‍ നാം സ്മരണയും നന്ദിയും ഉള്ളവരായിരിക്കണം. സംസാരദുഃഖത്തിന് അറുതിവരുത്തുവാന്‍ ജ്ഞാനത്തിന് സാധിക്കുന്നു. അറിവിന് ആനന്ദം പ്രദാനംചെയ്യാനാകുന്നില്ലെങ്കില്‍ ഈ ലോകത്ത് ഒന്നിനും ആനന്ദം പകരാന്‍ കഴിയില്ല. അറിവും ആനന്ദവും ആര്‍ജ്ജിക്കുവാനും പകര്‍ന്നുനല്‍കാനുമുള്ള ഭാഗ്യം സിദ്ധിച്ചവരാണു നാം.

ജ്ഞാനം എന്നത് കേവലം വിവരശേഖരണമല്ല. അത് ജീവിതനിലവാരം കൂടിയാണ്. വിവരങ്ങള്‍ ശേഖരിച്ച് കുത്തിനിറയ്‌ക്കുന്നതിലൂടെ ജ്ഞാനം ലഭിക്കുകയില്ല. എന്തോ ഒന്ന് നിങ്ങളില്‍ ഉന്മേഷവും ഉത്സാഹവും ഉതിര്‍ക്കുന്നു. നിങ്ങളില്‍ ജ്ഞാനം ഉദയം കൊള്ളുന്നു. ബോധത്തിന്റേയും ജീവിതത്തിന്റേയും ഉന്നതനിലവാരത്തിലേക്ക് നിങ്ങള്‍ ഉയരുകയാണ്. സത്‌സംഗങ്ങളും സഹവാസങ്ങളും ഇതില്‍ അനുകൂലമായ പരിവര്‍ത്തനങ്ങളും സംഭവിപ്പിക്കുന്നു. ഗുരുവിന്റെ സാന്നിദ്ധ്യം നിങ്ങളുടെ ജീവിതംതന്നെ ജ്ഞാനനിര്‍ഭരമാകുന്നു.

എന്നുവച്ച് ജ്ഞാനം ലഭിക്കുവാനായി സദാ ഗുരുവിന്റെ മുന്നിലിരിക്കാറുണ്ടോ? ഗുരുതത്വം പുരികങ്ങള്‍ക്കു മദ്ധ്യത്തിലായി കുടികൊള്ളുന്നു. ഗുരുവിന്റെ ഇരിപ്പിടം ആജ്ഞാചക്രത്തിലാണെന്ന് യോഗശാസ്ത്രം പറയുന്നു. ദേഷ്യവും ഭയവും നിറച്ച് നിങ്ങള്‍ ഹൃദയഭാഗത്ത് കുടുങ്ങിപ്പോകുന്നു. ദേഷ്യത്തില്‍നിന്നും വെറുപ്പില്‍ നിന്നും മുക്തരാകുവാന്‍ സ്വയം ഉള്ളിലേക്കു പോകേണ്ടതുണ്ട്. അതിലൂടെ വിശുദ്ധിയിലെത്തുന്നു. നിങ്ങള്‍ കൂടുതല്‍ പവിത്രമാകുന്നു.

ഇതു നിങ്ങളെ ആനന്ദം നിറയുന്ന സംസാരചക്രത്തിലേക്കു നയിക്കുന്നു. പുസ്തകവായനയിലൂടെ ഒരാള്‍ക്ക് ജ്ഞാനിയാകാന്‍ കഴിയുമെന്ന് കരുതേണ്ട. ജ്ഞാനം ഒരു ഷിഫ്റ്റിലൂടെ സംഭവിക്കുന്നു. അതിനാലാണ് അതിനെ ഗ്രേയ്‌സ് എന്നു പറയുന്നത്. ‘സൗഭാഗ്യം’ എന്നത് നമുക്കു വിശദീകരിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. ‘എന്റെ ഭാഗ്യം’ എന്നുനിങ്ങള്‍ വിശേഷിപ്പിക്കുന്നതെന്തുകൊണ്ടാണ്? എന്തെന്നാല്‍ നിങ്ങള്‍ക്ക് അതിന്റെ കാരണം വ്യക്തമാക്കാന്‍ കഴിയില്ല. ദൗര്‍ഭാഗ്യം എന്നതും ഇതുപോലെയാണ്.

കൃതജ്ഞത നിങ്ങളെ ഗുരുതത്വത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുന്നു. അഭയവും ആശ്വാസവും ലഭിക്കുന്നു. ഇത് തിരിച്ചും സംഭവിക്കുന്നു. ആശ്രയം ലഭിക്കുമ്പോള്‍ കൂടുതല്‍ കൃതജ്ഞത ഉളവാകുന്നു.

ജ്ഞാനം ജാഗരൂകതയും ബോധത്തിന്റെ ഉന്നതനിലവാരവുമാണ്. പെട്ടെന്ന് നിങ്ങള്‍ ജാഗരൂകരാകുമ്പോള്‍ മനസ്സിന്റെ അവസ്ഥ വിവരിക്കാനാകുമോ? ജ്ഞാനവും ജാഗരൂകതയും മറ്റൊരാള്‍ക്ക് വാക്കുകളിലൂടെ മനസ്സിലാക്കിക്കൊടുക്കാനാവില്ല. എല്ലാവരും ജീവിതത്തില്‍ എപ്പോഴൊക്കെയോ ബോധോദയത്തിലൂടെ കടന്നുപോകുന്നുണ്ട്. അവര്‍ക്ക് അത് നിലനിര്‍ത്താന്‍ കഴിഞ്ഞുവോ എന്നത് പിന്നീടുള്ള ചോദ്യം. ആനന്ദത്തിലേക്കുള്ള താക്കോലാണ് അറിവ്. ജ്ഞാനമില്ലാതെ ആനന്ദമില്ല.

അറിവും ആനന്ദവും മെച്ചപ്പെട്ട ജീവിതനിലവാരവും ആഗ്രഹിക്കുന്നവര്‍ ഒരു സദ്ഗുരുവിന്റെ സഹായത്താല്‍ അതിലേക്ക് എത്തിച്ചേരണം. അങ്ങനെ ജീവിതത്തില്‍ ഗുരുതത്വം നിറയുന്ന അനുഭവം ആസ്വദിക്കണം. പത്താം നൂറ്റാണ്ടിലോ പന്ത്രണ്ടാം നൂറ്റാണ്ടിലോ ജീവിച്ചിരുന്ന ഒരു സന്യാസിവര്യന്‍ പറഞ്ഞിരിക്കുന്നത്-”ഗുരുവിനെ ലഭിച്ച ഒരാള്‍ക്കുമാത്രമേ ജീവിതത്തിന്റെ മധുനുകരാന്‍ കഴിയുകയുള്ളൂ” എന്നാണ്. ഗുരുവിനാല്‍ നയിക്കപ്പെടാത്ത ജീവിതം വിരസമായിരിക്കും.

ജീവിതം ആനന്ദവും മധുരവുംകൊണ്ട് നിറയ്‌ക്കുവാന്‍ ഗുരുവിലൂടെ സാധിക്കുന്നു. അല്ലെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യമായിത്തീരുന്നു. ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന നിരവധി കവിതകള്‍ രചിക്കപ്പെട്ടിട്ടുണ്ട്.

‘ജ്ഞാനോദയം’ എന്ന ഷിഫ്റ്റ് ഒരു ഗിഫ്റ്റ്ആയി ലഭിക്കുന്നതാണ്. ജ്ഞാനികളുമായുള്ള സഹകരണം അത് സാദ്ധ്യമാക്കുന്നു. അതിനാല്‍ നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുക. ഇതൊന്നും നിങ്ങള്‍ക്ക് സ്വയം ആര്‍ജ്ജിക്കുവാന്‍ കഴിയുന്നതല്ല. അനുഗ്രഹമായി നിങ്ങളിലേക്കു ചൊരിയപ്പെടുന്നതാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജ്ഞാനം പുസ്തകങ്ങളിലൂടെ ലഭിക്കുവാന്‍ സാദ്ധ്യമല്ല.

ഗുരു ആരേയും സ്വീകരിക്കുന്നില്ല. തിരസ്‌കരിക്കുന്നുമില്ല. എല്ലാവരിലേക്കും അനുഗ്രഹം ചൊരിയുന്നുണ്ട്. അത് തിരിച്ചറിഞ്ഞ് ആര്‍ജ്ജിക്കുന്നതാണ് ശ്രേഷ്ഠം. ശിഷ്യന്‍ ഗുരുവിലേക്ക് എത്തിപ്പെടുകയാണ്.

ഭാരതത്തില്‍ ഏകലവ്യനെപ്പറ്റി ഒരു കഥയുണ്ട്. മാനുകളെ പുലികളില്‍നിന്നും രക്ഷിക്കുന്നതിനായി അസ്ത്രവിദ്യ പഠിക്കണമെന്ന് ഏകലവ്യന്‍ ആഗ്രഹിച്ചു. അതിനായി ദ്രോണാചാര്യരെ സമീപിച്ചു. അദ്ദേഹമാകട്ടെ, രാജകുമാരന്മാരെ അഭ്യസിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു. ഏകലവ്യനെപ്പോലൊരാളെ രാജകുമാരന്മാര്‍ക്കൊപ്പം അഭ്യസിപ്പിക്കുന്നത് അന്നത്തെ സമ്പ്രദായത്തിനെതിരായിരുന്നു. എന്നാല്‍, ദ്രോണാചാര്യരെ ഗുരുവായി സ്വാകരിച്ച ഏകലവ്യന്‍ അര്‍ജ്ജുനനെക്കാളും മികച്ച വില്ലാളിവീരനായി.

സ്വയം നിര്‍മ്മിച്ച ദ്രോണാചാര്യപ്രതിമയ്‌ക്കു മുന്നില്‍ പ്രണമിച്ചുകൊണ്ടായിരുന്നു ഏകലവ്യന്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്നത്. ഒരുനാള്‍ അര്‍ജ്ജുനന്‍, ഏകലവ്യന്‍ ആരുടെ ശിഷ്യനാണെന്ന് ചോദിച്ചു. തന്റെ ഗുരു മഹാനായ ദ്രോണാചാര്യരാണെന്ന് ഏകലവ്യന്‍ മറുപടി നല്‍കി.

നിരാശയും ദേഷ്യവും അര്‍ജ്ജുനനില്‍ നിറഞ്ഞു. ‘അങ്ങ് എന്നെ വഞ്ചിക്കുകയായിരുന്നു അല്ലേ?’ എന്ന ചോദ്യവുമായി ഗുരുവിനുമുന്നിലെത്തി. ഒരിക്കലും അഭ്യസിപ്പിക്കാത്ത ഈ ശിഷ്യനെതേടി ആചാര്യന്‍ അണഞ്ഞു. സത്യം മനസ്സിലാക്കിയ അദ്ദേഹം ഗുരുദക്ഷിണയായി ഏകലവ്യന്റെ വലതുകയ്യിലെ പെരുവിരല്‍ ആവശ്യപ്പെട്ടു. നിമിഷാര്‍ദ്ധംപോലും ആലോചിക്കാതെ ഏകലവ്യന്‍ പെരുവിരല്‍ ദക്ഷിണയായി സമര്‍പ്പിച്ചു.

ഒരിക്കല്‍പ്പോലും വിദ്യ ഉപദേശിക്കാതെ ഗുരുദക്ഷിണ ആവശ്യപ്പെടുന്ന ദ്രോണാചാര്യര്‍ ക്രൂരനാണെന്ന് ഒരുവേള നാം ചിന്തിച്ചുപോകും. മറ്റൊരുതരത്തില്‍ ചിന്തിച്ചാല്‍ ദ്രാണാചാര്യര്‍ ഏകലവ്യനെ അനശ്വരനാക്കി മാറ്റുകയാണ് ചെയ്തത്. അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കില്‍ ഏകലവ്യന്‍ അറിയപ്പെടുകയോ ഓര്‍ക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. ഇന്ന് ഗുരുഭക്തിയുടേയും സമര്‍പ്പണത്തിന്റേയും പേരില്‍ സ്മരിക്കപ്പെടുന്നത് വില്ലാളി വീരനും ധീരനുമായ അര്‍ജ്ജുനനല്ല, ഏകലവ്യനാണ്.

ദ്രോണാചാര്യര്‍ എന്ന സദ്ഗുരുവിന്റെ മഹത്വം ശ്രദ്ധിക്കൂ. സ്വയം ആരോപിതനായെങ്കിലും ശിഷ്യനെ ഉയര്‍ത്തി യശസ്വിയാക്കി. ഗുരുവിന് തെറ്റ് സംഭവിക്കുമ്പോള്‍പോലും നിങ്ങളിലെ ഗുരുഭക്തിയും കൃതജ്ഞതയും നിങ്ങളെ സംരക്ഷിക്കുന്നു. ദ്രോണാചാര്യര്‍ ഏകലവ്യനെ കീര്‍ത്തിമാനാക്കുകയും, ഒപ്പം ഭൂമിയിലെ നിയമം തെറ്റിക്കാതിരിക്കുകയും ചെയ്തു – രാജാവിനേക്കാള്‍ മികച്ച പ്രജ ഉണ്ടാവാന്‍ പാടില്ലല്ലോ.

യോഗവാസിഷ്ഠം മഹത്തായ കൃതിയാണ്. നിങ്ങളില്‍ എത്രപേര്‍ വായിച്ചിട്ടുണ്ട്? തീര്‍ച്ചയായും നിങ്ങള്‍ വായിക്കണം. ശ്രീരാമന്‍ ഈശ്വരന്റെ പ്രതിരൂപമാണെന്നും, ഭൂമിയിലെ വെളിച്ചമാണെന്നും വസിഷ്ഠമുനി മനോഹരമായി അദ്ദേഹത്തിന് മനസ്സിലാക്കിക്കൊടുക്കുന്നു. ജ്ഞാനം സാധനയിലൂടെ ഉറപ്പിക്കാനും, ഗുരുകൃപയിലൂടെ നിലനിര്‍ത്താനും കഴിയും. ശരിയായ ശ്രദ്ധയിലൂടെ മാത്രമേ ജ്ഞാനാര്‍ജ്ജനം സാദ്ധ്യമാകൂ.

എവിടേക്കാണോ നിങ്ങള്‍ ശ്രദ്ധ കൂടുതലായി കേന്ദ്രീകരിക്കുന്നത്, ക്രമേണ അതായി മാറുന്നു. സദാസമയം കുരങ്ങിനെക്കുറിച്ചു ചിന്തിക്കുകയാണെങ്കില്‍ സ്വഭാവരീതികളില്‍ അത് പ്രതിഫലിക്കും. എപ്പോഴും ദേഷ്യം പ്രകടിപ്പിക്കുന്ന ഒരാളെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ ക്രമേണ നിങ്ങളിലും ദേഷ്യം കൂടിക്കൂടി വരും.

പ്രാതഃ സ്മരണീയഃ – പ്രഭാതത്തിലുണരുമ്പോള്‍ ആരെക്കുറിച്ചാണ് ചിന്തിക്കുക? ഉണര്‍ന്നയുടന്‍ ഗുരുവിനെയോ ജ്ഞാനികളേയോ സ്മരിക്കുന്നത് ദിനം മുഴുവന്‍ നന്മനിറഞ്ഞതാകാന്‍ സഹായിക്കുന്നു. വികാരങ്ങള്‍ വികാരങ്ങളെ കീഴ്‌പ്പെടുത്തുന്ന ലോകത്തിലാണ് നിങ്ങള്‍ ജീവിക്കുന്നത്. അതുപോലെ ജ്ഞാനം ജ്ഞാനത്തെ സ്വാധീനിക്കുന്നു. ജ്ഞാനികളുടെ സംസര്‍ഗ്ഗത്താല്‍ നിങ്ങളിലും സ്വാധീനമുണ്ടാകുന്നു.

ചുറ്റും നന്മനിറഞ്ഞവര്‍ ഉണ്ടായിട്ടും നിങ്ങളില്‍ നന്മയുടെ പ്രഭാവമുണ്ടാകുന്നില്ലെങ്കില്‍ എന്തുകൊണ്ടാണെന്നു ചിന്തിക്കേണ്ടതാണ്. നാം ഒരുമിച്ചുധ്യാനിക്കുകയും, കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്യുന്നു. വെറുതെ നടക്കുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ വിലമതിക്കാനാവാത്ത രത്‌നം ഉണ്ടെന്നു വിശ്വസിക്കൂ. അമൂല്യമായ ജ്ഞാനം നിങ്ങളില്‍ നിറഞ്ഞിരിക്കുന്നു. കൃഷ്ണഭക്തയായ മീര ഗുരുവില്ലാതെ പുരോഗതി ഉണ്ടാവില്ലെന്ന് വിശ്വസിച്ചിരുന്നു. ചെരിപ്പുകുത്തിയായ ഒരാളായിരുന്നു മീരാദേവിയുടെ ഗുരു. കൃഷ്ണഭക്തയായ മീര ഗുരുവില്‍നിന്നും മന്ത്രദീക്ഷ സ്വീകരിച്ചിരുന്നു.

മീരാദേവി ഭജനകള്‍ പാടിക്കൊണ്ടേയിരുന്നു. സമുദ്രം താണ്ടിപ്പോകേണ്ടതുണ്ട്. എന്നാല്‍ ഇപ്പോള്‍ സമുദ്രം വറ്റിവരണ്ടിരിക്കുന്നു. മീരാഭജനകളില്‍ ഉപമകള്‍ ഇങ്ങനെ നിരവധിയുണ്ട്. ജീവിതമാകുന്ന കപ്പലിലെ കപ്പിത്താനാണ് ഗുരു. ശ്രീരാമനും കൃഷ്ണനും തമ്മില്‍ നിരവധി വൈപരീത്യങ്ങളുണ്ട്. ശ്രീരാമന്‍ ഭൂജാതനായത് പകല്‍ സമയത്തും, ശ്രീകൃഷ്ണന്‍ രാത്രിയിലുമായിരുന്നു.

ശ്രീരാമന്‍ കൊട്ടാരത്തിലും, ശ്രീകൃഷ്ണന്‍ ജയിലിലുമാണ് പിറന്നത്. രാമന്‍ എന്നും താതകല്‍പ്പനകള്‍ അനുസരിച്ചു. കൃഷ്ണനാകട്ടെ, ഒരിക്കലും പിതാവിന്റെ വാക്കുകള്‍ ശ്രദ്ധിച്ചതേയില്ല. അതിനാല്‍ ആളുകള്‍ പറയുന്നു- കൃഷ്ണനെ കേള്‍ക്കൂ, രാമനെപ്പോലെ ജീവിക്കൂ.

കൃഷ്ണഭക്തയായ മീര രാമമന്ത്രമാണ് ഉരുവിട്ടിരുന്നത്. അത് മീരാദേവിയില്‍ യാതൊരു സംഘര്‍ഷവും ഉണ്ടാക്കിയില്ല. നിങ്ങള്‍ ബുദ്ധമത വിശ്വാസിയോ ക്രിസ്തുമത വിശ്വാസിയോ എന്തുമാകട്ടെ, ആത്മീയജ്ഞാനം നിങ്ങളെ മുന്നോട്ടു നയിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.