തലശ്ശേരി: ഇരിട്ടി എടവൂര്‍ ശിവക്ഷേത്രത്തില്‍ രാമായണപാരായണം നടത്തിയതിന് സ്ത്രീക്ക് നേരെ അക്രമം. ക്ഷേത്രത്തില്‍ രാമായണ പാരായണം നടക്കുന്നതില്‍ വിറളിപൂണ്ട സിപിഎമ്മിന്റെ ഒരുകൂട്ടം ക്രിമിനലുകളാണ് ഉഷക്ക് നേരെ അക്രമം നടത്തിയത്. പാര്‍ട്ടി കേന്ദ്രങ്ങളില്‍ അധ്യാത്മിക പ്രവര്‍ത്തനത്തിന് പോലും സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഉഷയെ അക്രമിച്ച പാര്‍ട്ടിക്കാരെ ഉടന്‍ പിടികൂടണമെന്നും അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡണ്ട് സ്മിത ജയമോഹന്‍ ആവശ്യപ്പെട്ടു. ലസിത പാലക്കല്‍, രാഖി രാജീവ് എന്നിവരും കൂടെയുണ്ടായിരുന്നു.
















