കണ്ണൂര്‍: കാശ്മീരിലെ സംഭവങ്ങള്‍ തെറ്റായി പ്രചരിപ്പിച്ച് കണ്ണൂരില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പൂര്‍വ്വസൈനിക സേവാപരിഷത്ത് ആവശ്യപ്പെട്ടു. പട്ടാളക്കാരെ സംബന്ധിച്ചിടത്തോളം ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കുവേണ്ടിയും അവര്‍ സംസാരിക്കാറില്ല. ജാതിമത ചിന്തകള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്നവരാണ് ഭാരതത്തിലെ സൈനികര്‍. അവരുടെ ആത്മവീര്യം തകര്‍ക്കുന്ന ഒന്നിനെയും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും സേവാപരിഷത്ത് അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പി.ആര്‍.രാജന്‍, സി.കെ.മോഹന്‍, എം.പി.സദാശിവന്‍, കെ.ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















