കോഴിക്കോട്: സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക, കലാസാഹിത്യ മേഖലകളില്‍ നിസ്വാര്‍ത്ഥ സേവനമനുഷ്ഠിക്കുന്ന വ്യക്തികള്‍ക്കായി ഏര്‍പ്പെടുത്തിയ രാമാശ്രമം എം.എ. ഉണ്ണീരിക്കുട്ടി അവാര്‍ഡിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശന്‍ അര്‍ഹനായതായി രാമാശ്രമം ഉണ്ണീരിക്കുട്ടി ട്രസ്റ്റ് ചെയര്‍മാന്‍ എം. മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. വാഗ്ഭടാനന്ദ ഗുരുദേവന്‍ സ്ഥാപിച്ച ഊരാളുങ്കല്‍ സൊസൈറ്റിയെ മികച്ചതും നൂതന ആശയങ്ങള്‍ നടപ്പാക്കുന്നതുമായ സഹകരണസംഘമായി ഉയര്‍ത്തിക്കൊണ്ടുവരികയും തൊഴിലാളിക്ഷേമത്തിനായി ആത്മാര്‍പ്പണം ചെയ്തതും പരിഗണിച്ചാണ് പാലേരി രമേശനെ ഈ വര്‍ഷത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്നും മുകുന്ദന്‍ പറഞ്ഞു.
ചെയര്‍മാനു പുറമെ പി.വത്സല, അഡ്വ.എ. ശങ്കരന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് ജേതാവിനെ നിശ്ചയിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ പി. വത്സല, മാനേജിങ് ട്രസ്റ്റി എം.എ. ശിഷന്‍, അഡ്വ.എ. ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: