തിരുവനന്തപുരം ഓട്ടിസം, ഫുട്ബോള്‍, ആയുര്‍വ്വേദം എന്നിവയെ പ്രമേയമാക്കി ആര്. ശരത് ഒരുക്കുന്ന ചിത്രം ‘സ്വയം’ ജര്‍മ്മനിയിലെ എക്സിപീരിയനും ഗ്രീന്ഹാവന് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മ്മിക്കുന്നു. ഓട്ടിസം ബാധിച്ച പത്തു വയസ്സുകാരനായ മെറോണിന്റെയും അമ്മ ആഗ്നസിന്റെയും കഥയാണ് ചിത്രം പറയുന്നത്.
ജര്‍മ്മനിയിലെ പ്രശസ്ത ഫുട്ബോള്‍ ക്ലബ്ബായ വാള്‍ഡ്രോഫ് എഫ്സി അസ്റ്റോറിയയുടെ സഹകരണത്തോടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ജര്‍മ്മന്‍ ഷെഡ്യൂള്‍ ഫ്രാങ്ക്ഫര്‍ട്ട്, സ്റ്റുട്ഗട്ട്, ഹൈഡില്ബര്ഗ് എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കി.
ജര്‍മ്മനിയില്‍ സെറ്റില്‍ ചെയ്ത എബി-ആഗ്നസ് ദമ്പതികളുടെ പത്തുവയസ്സുള്ള മകന്, മെറോണ്‍ ഓട്ടിസം ബാധിതനാണ്.
പിതാവ് എബി ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചോടുന്നു. തുടര്‍ന്ന് മകനുവേണ്ടി ജീവിക്കുന്ന ആഗ്നസ് അവന്റെ ഫുട്ബോള്‍ കമ്പം വളര്‍ത്തിയെടുക്കുന്നു.
വാള്‍ഡ്രോഫ് ക്ലബ്ബിലെ ഒരു ഫുട്ബോള്‍ സെലക്ഷന് മത്സരത്തിനിടയില്‍, മെറോണ്‍ കാല്‍കുഴയ്ക്ക് ഉടക്ക് വന്ന് താഴെ വീഴുന്നു. അതോടെ മാനസികമായി തളര്‍ന്ന ആഗ്നസ്, പള്ളി വികാരിയുടെ ഉപദേശപ്രകാരം നാട്ടില്‍ ആയുര്‍വ്വേദ ചികിത്സ തേടിയെത്തുന്നു.
ആഗ്നനസ്സിനെ ലക്ഷ്മി പ്രിയാമേനോനും മെറോണിനെ വിച്ചുവും അവതരിപ്പിക്കുന്നു.
കൂടാതെ മധു, നന്ദു, കെ.സി.ബേബി, മുന്‍ഷി ബൈജു, സച്ചിന്, അഷ്റഫ് പേഴുംമൂട്, ചന്ദ്രമോഹന്, ആനി, മീനാക്ഷി, അഞ്ജലി, ബിന്ദു, കൃഷ്ണകുമാര്‍, സ്മിത, ലീനാസ്, ഷാജിലാല്‍, വര്‍ഗ്ഗീസ്, മഹേഷ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ജര്‍മ്മന്‍ ദേശീയ ഫുട്ബോള്‍ താരമായിരുന്ന ‘റോബര്‍ട്ടോ പിന്റോ’ ചിത്രത്തിലൊരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.
കഥ, സംവിധാനം ആര്.ശരത്, തിരക്കഥ, സംഭാഷണം ആര്. ശരത്, സജി പാഴൂര്‍, പിആര്‍ഒ അജയ് തുണ്ടത്തില്‍, ഗാനരചന ഡോ.സുരേഷ് കുമാര്‍, ആലാപനം ഉണ്ണി മേനോന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: