കമ്പംമെട്ട്: വിദേശമദ്യം വില്‍പ്പന നടത്തിവന്നയാളെ പോലീസ് പിടികൂടി. കരുണാപുരം കന്നിപ്പാറ ജാനകിമന്ദിരത്തില്‍ രാമഭദ്രന്‍ (71) നെയാണ് കമ്പംമെട്ട് പ്രിന്‍സിപ്പല്‍ എസ്‌ഐ ജിതേഷ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 3.5 ലിറ്റര്‍ വിദേശമദ്യവും കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ രാവിലെ ചെന്നാക്കുളത്ത് നിന്നുമാണ് പ്രതി കുടുങ്ങുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















