പാരീസ്: നീസ് ഭികരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒരു സ്ത്രീയെയും പുരുഷനെയുമാണ് അറസ്റ്റ് ചെയ്തിട്ടുളളത്. ആഘോഷത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റി ടുണിഷ്യക്കാരനായ മുഹമ്മദ് ലഹൗജ് ബൗഹല്‍ എണ്പതുപേരെയാണ് കൊന്നത്.
ഇവരില്‍ പത്ത് കുട്ടികളുമുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി. 12000 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടെ വിന്യസിച്ചിട്ടുളളത്.
ബൗഹലിനെ പോലീസ് സംഭവസ്ഥലത്ത് വച്ച് തന്നെ വെടിവച്ചു കൊന്നു. ഇയാള്‍ ആക്രമണത്തിന് മുമ്പുളള രണ്ട് ദിവസം പ്രദേശം സന്ദര്‍ശിച്ചതായി അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.
നീസ് സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബീച്ചുകളും ഭക്ഷണശാലകളും വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങി.
ആളുകള്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അതേസമയം നീസിലെത്തിയ പല സഞ്ചാരികളും സ്വന്തം നാടുകളിലേക്ക് മടങ്ങി. വിദ്വേഷത്തെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുക, കുട്ടികളുടെ നേരെ ആക്രമണം നടത്തിയത് എന്തിന് തുടങ്ങിയ ചോദ്യങ്ങളും നിര്‍ദേശങ്ങളുമടങ്ങിയ ബാനറുകള്‍ തെരുവികളിലുയര്ന്നിട്ടുണ്ട്.
ആക്രമണം നടത്താന്‍ ബൗഹലിന് വിദേശസഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ഇയാള്‍ക്ക് സിറിയയില്‍ പരിശീലനം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: