അങ്കാറ: തുര്‍ക്കിയില്‍ സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട് 6,000 പേരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് നിയമമന്ത്രി ബെകിര്‍ ബോസ്ദാഗ് മാധ്യമങ്ങളോടായി പറഞ്ഞു. അറസ്റ്റുകളെ ശുദ്ധീകരണ പ്രക്രിയ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
ശനിയാഴ്ച രാത്രി തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറിശ്രമം ജനകീയ സഹകരണത്തോടെ പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗന്‍ അടിച്ചമര്‍ത്തിയിരുന്നു. രാത്രിയില്‍ പ്രസിഡന്റ് ഐഫോണിലൂടെ നടത്തിയ ട്വിറ്റര്‍ അഭ്യര്‍ഥന സ്വീകരിച്ചു ജനം തെരുവിലിറങ്ങി പട്ടാളത്തോട് ഏറ്റുമുട്ടിയാണ് അട്ടിമറി പരാജയപ്പെടുത്തിയത്.
സംഘർഷത്തിൽ 250-ലേറെപ്പേര്‍ കൊല്ലപ്പെട്ടു. അട്ടിമറിക്കാന്‍ ശ്രമിച്ചവരെ വധശിക്ഷയ്‌ക്കു വിധേയമാക്കുമെന്നു പ്രസിഡന്റ് എര്‍ദോഗന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയില്‍ കഴിയുന്ന മുസ്‌ലിം പുരോഹിതന്‍ ഫെത്തുള്ള ഗുലെന്‍ ആണ് അട്ടിമറിക്കു പിന്നിലെന്നു പ്രധാനമന്ത്രി യില്‍ദിറിം പറഞ്ഞു















