കാരാക്കാസ്: വെനസ്വേല വീണ്ടും അതിര്‍ത്തി തുറന്നു. കൊളംബിയയുമായുള്ള അതിര്‍ത്തി തുറക്കുന്നത് ഈ മാസം ഇത് രണ്ടാം തവണയാണ്.
ഒരുവര്‍ഷത്തിനു ശേഷം ആദ്യമായി കഴിഞ്ഞ ആഴ്ച അതിര്‍ത്തി തുറന്നുകൊടുത്തപ്പോള്‍ 35,000 ഓളം ആളുകളാണ് വെനസ്വേലയില്‍നിന്നും അയല്‍രാജ്യത്തേക്ക് എത്തിയത്.
പ്രധാനമായും മരുന്നും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിനാണ് അതിര്‍ത്തി കടന്ന് വെനസ്വേലക്കാര്‍ കൊളംബിയില്‍ എത്തുന്നത്.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നാളുകളായി വെനസ്വേല ദുരിതത്തിലാണ്. എണ്ണ വില ഇടിഞ്ഞതോടെയാണ് രാജ്യത്തിന്റെ സാമ്പത്തിക നില തകരാറിലായത്.
അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാലമാണ് വെനസ്വേല തുറന്നത്.















