എടക്കാട്: കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എടക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രണവാര്ച്ചന നടത്തി. ഓംകാര ഉപാസനയില്‍ മുന്നൂറിലേറെപ്പേര്‍ പങ്കെടുത്തു. ഓംകാരത്തിന്റെ 108 നാമങ്ങള്‍ ഉച്ചരിച്ചുകൊണ്ട് തുളസിയും പുഷ്പവും അര്‍പ്പിച്ചുകൊണ്ടാണ് പ്രണവാര്ച്ചന ചെയ്യുന്നത്. ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി മുല്ലപ്പള്ളി മഹേശ്വരന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.വിജയന് അധ്യക്ഷത വഹിച്ചു. സുരേഷ് വൈദിക് മുഖ്യപ്രഭാഷണം നടത്തി. പി.വി.രമേശന് സ്വാഗതവും ഇ.പി.ശ്രീധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: