Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നാലമ്പല ദര്‍ശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 09:42 pm IST
in Thrissur

തൃശൂര്‍: വീടുകളും ക്ഷേത്രങ്ങളും രാമായണശീലുകള്‍ കൊണ്ട് മുഖരിതമാവുന്ന പുണ്യമാസത്തില്‍ നാലമ്പല ദര്‍ശനത്തിനു തുടക്കം. കര്‍ക്കിടകം ഒന്നാം തീയതി ഇന്നലെ പുലര്‍ച്ചെ മുതല്‍ നാലമ്പല ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട ക്യൂ കാണാമായിരുന്നു. തൃപ്രയാര്‍ ശ്രീരാമ സ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവടങ്ങളില്‍ ഒരു ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതാണു നാലമ്പല ദര്‍ശനം.

യാത്ര സൗകര്യം ഇല്ലാതിരുന്ന പഴയകാലത്ത് കാല്‍നടയായി നാലമ്പല ദര്‍ശനം നടത്തുന്നവരുണ്ടായിരുന്നു. തൃപ്രയാര്‍ നിര്‍മ്മാല്യദര്‍ശനം, ഇരിങ്ങാലക്കുട ഉഷ: പൂജ, മൂഴിക്കുളത്ത് ഉച്ചപൂജ, പായമ്മല്‍ അത്താഴപൂജ എന്ന ക്രമത്തിലായിരുന്നു. അന്ന് ഇപ്രകാരം ക്ലേശപൂര്‍ണമായ ദര്‍ശനം നടത്താന്‍ സാധിക്കുന്നവരെ പുണ്യശാലികളായി ആദരിച്ചിരുന്നു. തൃപ്രയാറപ്പന്റെ നിര്‍മാല്യം തൊഴുത് മറ്റ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി അത്താഴപ്പൂജയ്‌ക്ക് തൃപ്രയാറില്‍ തിരിച്ചെത്തുന്നത് പുണ്യപ്രദമാണെന്ന് കരുതുന്നു. ഇന്ന് ഈ ക്രമം ദീക്ഷിക്കാതെ നാലമ്പലങ്ങളിലും തൊഴുതു വരുന്നവരുമുണ്ട്.

തൃപ്രയാര്‍ മുതല്‍ നാലമ്പലയാത്രയ്‌ക്ക് ആകെ 107 കിലോമീറ്ററാണ് സഞ്ചരിക്കാനുള്ളത്. വിവിധ ട്രാവല്‍സുകള്‍ക്കൊപ്പം ഡിടിപിസിയും നാലമ്പലദര്‍ശനം പാക്കെജുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഡിടിപിസിയുടെ നാലമ്പല ദര്‍ശന യാത്രയ്‌ക്ക് ഒരാള്‍ക്ക് 600 രൂപയാണ് ഈടാക്കുന്നത്. കെഎസ്ആര്‍ടിസിയുടെ സ്‌പെഷല്‍ ട്രിപ്പും ഇന്നലെ മുതല്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട: നാലമ്പല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടല്‍മാണിക്യം ക്ഷേത്രത്തിലും പായമ്മല്‍ ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ഭക്തജനത്തിരക്കനുഭവപ്പെട്ടു.ഇരു ക്ഷേത്രങ്ങളിലും ഭക്തര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടമുതല്‍ മഴ നനയാതെ ദര്‍ശനം നടത്തുന്നതിനായി പ്രത്യേക പന്തല്‍ നിര്‍മ്മിച്ചിട്ടുണ്ട്.ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് കൊട്ടിലാക്കല്‍ പറമ്പിലാണ് സൗകര്യങ്ങള്‍ ഏര്‍പ്പെയുത്തിയിട്ടുള്ളത്.പുലര്‍ച്ചെ മൂന്നു മണിയോടെ ക്ഷേത്രദര്‍ശനത്തിനുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. താമരമുട്ട്, താമരമാല, വഴുതനങ്ങ നിവേദ്യം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. മീനൂട്ട്, തീര്‍ത്ഥക്കര പ്രദക്ഷിണം, അവില്‍ നിവേദ്യം, പായസം തുടങ്ങിയവയും കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് വഴിപാട് കൗണ്ടറുകള്‍ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷക്കായി ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സിസിടിവി നിരീക്ഷണവും ക്ഷേത്രത്തിലുണ്ട്. നാലമ്പല തീര്‍ത്ഥാടനത്തിന്റെ അവസാന ക്ഷേത്രമായ പായമ്മല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് മഴ നനയാതെ ദര്‍ശനം നടത്തുന്നതിനായി പ്രത്യേക പന്തല്‍ അമ്പലത്തിനു ചുറ്റും നിര്‍മ്മിച്ചിട്ടുണ്ട്. സുദര്‍ശനചക്രപുഷ്പാജ്ഞലി, ചക്രസമര്‍പ്പണം, മീനൂട്ട് തുടങ്ങിയവ ക്ഷേത്രത്തിലെ പ്രാധാന വഴിപാടുകളാണ്. ഭക്തര്‍ക്ക് വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നതിനായി പൂജിച്ച ചക്രവും ഇവിടെ നിന്നു വിതരണം ചെയ്യുന്നുണ്ട്. അരവണയും അവില്‍ നിവേദ്യവും ഭക്തര്‍ക്ക് പ്രത്യേക കൗണ്ടര്‍ വഴി ലഭിക്കുന്നതാണ്.രാവിലെ 5.30 മുതലാണ് പായമ്മല്‍ ക്ഷേത്രത്തിലെ ദര്‍ശന സമയം. കാട്ടൂര്‍ പോലീസിന്റെ നേതൃത്വത്തിലാണ് ഭക്തര്‍ക്കായി സുരക്ഷ ഒരുക്കിയിട്ടുള്ളത്. നാലമ്പല ദര്‍ശനത്തിന്റെ അവസാന ക്ഷേത്രമായതിനാല്‍ രാവിലെ 11.30 മുതല്‍ അന്നദാനം ഉണ്ടായിരിക്കും. സാധാരണ ദിവസങ്ങളില്‍ അയ്യായിരത്തോളം പേര്‍ക്കും ഒഴിവു ദിവസങ്ങളില്‍ പതിനായിരം പേര്‍ക്കുമാണ് സൗജന്യ അന്നദാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone
Health

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

പുതിയ വാര്‍ത്തകള്‍

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.