ഉടുമ്പന്നൂര്‍: ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശ്ശേരിയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. പെരിങ്ങാശ്ശേരിയില്‍ നിന്ന് ഉപ്പുകുന്നിന് പോകുന്ന വഴിയിലല് ഭദ്രകാളീക്ഷേത്രത്തിന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഇരുന്നൂറോളം മീറ്റര്‍ ദൂരത്തില്‍ കുത്തിയൊഴുകിയ മണ്ണും കല്ലും വെള്ളവും താഴ്ഭാഗത്തെ വന്‍പാറകളില്‍ ഇടിച്ച് ചിതറിയതിനാല്‍ സമീപത്തെ വീടുകള്‍ക്ക് മേലെ പതിക്കാതെ രക്ഷപെടുകയായിരുന്നു. ഭാനുമതി മൈലക്കല്‍, വിജയന് വെട്ടിപ്ലാക്കല്‍, സുകുമാരന്‍ വെട്ടിപ്ലാക്കല്‍, മാത്യു കുന്നത്തേല്‍ എന്നിവരുടെ വീടുകള്‍ക്കിടയിലൂടെയാണ് മലവെള്ളം കുത്തിയൊഴുകിയത്. ഉരുള്‍ കടന്നു പോയ വഴിയിലെ ഏതാനും ഏക്കര്‍ സ്ഥലങ്ങളിലെ കൃഷി ദേഹണ്ഡങ്ങള്‍ നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: