തൊടുപുഴ: മുനിസിപ്പാലിറ്റിയിലെ ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്സില്‍ നിന്നും കക്കൂസ് മാലിന്യം ഓടവഴി ആറ്റിലേക്ക് ഒഴുക്കുന്നു. ബസ് സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഗുരുതരമായ ദുര്‍ഗ്ഗന്ധമാണ് ഇവിടെനിന്നും അനുഭവപ്പെടുന്നത്. ബസ് സ്റ്റാന്റിലും പാലാ റോഡിലെ സെന്റ്.സെബാസ്റ്റിയന് സ്കൂള്‍ പരിസരം വരെയും ഈ അവസ്ഥ തന്നെയാണ്. ഓട തുറന്ന് കിടക്കുന്ന ഭാഗത്ത് കൂടി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ആയിരക്കണക്കിന് ജനങ്ങള്‍ കുളിക്കുവാനും കുടിക്കുവാനും ഉപയോഗിക്കുന്ന ആറ്റിലേക്കാണ് ഈ മാലിന്യം ഒഴുക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കുന്ന മുനിസിപ്പല്‍ സെക്രട്ടറിയുടെയും ഹെല്‍ത്ത് കമ്മറ്റിയുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും പേരില്‍ കേസ് എടുക്കണമെന്ന് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സിജു,പി ജി രാജശേഖരന്, കൃഷ്ണകുമാര്‍, ഭാരതീയ ജനതാ പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന് എന്നിവര്‍ തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നല്കി.നഗരസഭയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറുന്ന സമീപനം സ്വീകരിക്കാതെ ശുദ്ധജലത്തിലേക്ക് കക്കൂസ് മാലിന്യം തള്ളുന്ന നടപടി അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഭാരതീയ ജനതാ പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: