പീരുമേട്ടിലെ മനോഹരമായ എസ്റ്റേറ്റും, അതിനോട് ചേര്‍ന്ന ബംഗ്ലാവും. അവിടെ ചുറുചുറുക്കുള്ള യുവതീയുവാക്കളെപ്പോലെ, വിവാഹജീവിതം അസ്വദിക്കുന്ന നാല്പതുകാരായ റിട്ടയേര്‍ഡ് മേജര്‍ സക്കറിയാ പോത്തനും, ഭാര്യ മരിയയും. ഇവരുടെ ദുരൂഹത നിറഞ്ഞ ജീവിതകഥ ചിത്രീകരിക്കുകയാണ്, ‘സക്കറിയാ പോത്തന് ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രം. നവാഗത സംവിധായകനായ ഉല്ലാസ് ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ തീയേറ്ററിലെത്തും. തരംഗിണി ന്യൂഫിലിംസിനുവേണ്ടി കെ. ഉദയകുമാറും, ഔര്ഡ്രീം സിനിമാസിനുവേണ്ടി ഉല്ലാസ് ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മാണം.
ലാല്‍, മനോജ് കെ. ജയന്, ബാബു ആന്റണി, പൂനം ബജ്വ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ‘വെനീസിലെ വ്യാപാരി’ , ‘ചൈനാടൗണ്‍’, ‘മാന്ത്രികന്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ‘പൂനംബജ്വ’ മരിയ എന്ന കഥാപാത്രമായി ശക്തമായ തിരിച്ചുവരവ് നടത്തുന്നു. ക്യാമറ – പാപ്പിനു, രചന – മനോജ് നായര്‍, എഡിറ്റര്‍ – അഭിലാഷ് ബാലചന്ദ്രന്, ഗാനങ്ങള്‍ – ഹരിനാരായണന്, ഡേവിഡ്, സംഗീതം – ദിബു, ആലാപനം – വിജയ് യേശുദാസ്, കെ. എസ്. ചിത്ര, ശ്രേയാ ഘോഷാല്‍, ഹരിചരണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – ബാദുഷ, കോസ്റ്റ്യൂമര്‍ – ഇന്ദ്രന്‍സ് ജയന്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, സ്റ്റില്‍ – പ്രേം ലാല്‍, പി.ആര്.ഒ. – അയ്മനം സാജന്. രാഹുല്‍ മാധവ്, ജയന് ചേര്‍ത്തല, മുരളികൃഷ്ണ, അഞ്ജന, കെ.പി.എ.സി. ലീലാമണി എന്നിവരും അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: