മെമ്മറീസിന് ശേഷം പൃഥ്വിരാജ്-ജിത്തു ജോസഫ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ചിത്രമാണ് ഊഴം. ചിത്രം സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സൂര്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുക. ദിവ്യാ പിള്ളയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.
ബാലചന്ദ്ര മേനോന്, സീത, കിഷോര്‍ സത്യ, നീരജ് മാധവ്, ഇര്‍ഷാദ്,പശുപതി, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫൈന്‍ ട്യൂണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ സി.ജോര്‍ജ്ജ്, ആന്റോ പടിഞ്ഞാറെക്കര എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. സംഗീതം: അനില്‍ ജോണ്സണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: